advertisement

L2 Empuran: 'തർക്കങ്ങൾ തീർത്ത് നല്ലതിലേക്കു എത്തിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം': എമ്പുരാനിൽ ഗോകുലം ഗോപാലൻ

Last Updated:

ലൈക്കയും ആശിര്‍വാദും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചുവെന്ന് ഗോകുലം ഗോപാലൻ അറിയിച്ചു

News18
News18
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ നിർമാണത്തിന് ശ്രീ ഗോകുലം മൂവീസും. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ നിർമാണ കമ്പനികൾ ഒന്നിച്ചാവും ചിത്രം തീയേറ്ററുകളിൽ എത്തിക്കുക. ചിത്രം മുൻപ് പ്രഖ്യാപിച്ചിരുന്നതുപോലെ മാര്‍ച്ച് 27ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇതോടെ എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ടയുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണ്.
ലൈക്കയും ആശിര്‍വാദും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചുവെന്ന് ഗോകുലം ഗോപാലൻ അറിയിച്ചു. ചിത്രം ഏറ്റെടുത്തതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.' അവരുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്. അതുകൊണ്ടാണ് ഇടപെട്ടത്. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ തര്‍ക്കം തീര്‍ത്തു എന്നാണ് എന്റെ വിശ്വാസം. 27ന് തന്നെ ചിത്രം റിലീസാകും എന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഉടനെ അറിയിക്കുന്നതായിരിക്കും,' ഗോകുലം ഗോപാലന്‍ പറഞ്ഞു. ലൈക്കയുമായി നല്ല ബന്ധമാണെന്നും അവർ പിന്മാറുമ്പോൾ തന്നോട് അഭ്യർത്ഥിച്ചു എന്നും കൂടാതെ ആന്റണി പെരുമ്പാവൂരും തന്നോട് സംസാരിച്ചിരുന്നുവെന്നും ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു. ചിത്രം അഭിപ്രായ വ്യത്യാസങ്ങൾകൊണ്ടോ ആളില്ലാത്തത് കൊണ്ടോ നിന്ന് പോകരുതെന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ടാണ് താൻ നിർമാണ പങ്കാളിയാകാനായി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേര്‍ന്നായിരുന്നു എമ്പുരാന്‍ നിര്‍മിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി മുന്‍പ് പുറത്തിറങ്ങിയ വിടാമുയർച്ചി,വേട്ടയാൻ,ഇന്ത്യൻ 2 , എന്നീ ചിത്രങ്ങൾ തുടർച്ചായി ബോക്സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ ലൈക്കയുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ലെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
L2 Empuran: 'തർക്കങ്ങൾ തീർത്ത് നല്ലതിലേക്കു എത്തിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം': എമ്പുരാനിൽ ഗോകുലം ഗോപാലൻ
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement