advertisement

L2 Empuraan: 'എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം ലാലിനോടും ആന്റണിയോടുമുള്ള സ്നേഹം തീരുമാനം എളുപ്പത്തിലാക്കി'; ഗോകുലം ഗോപാലൻ

Last Updated:

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല മറിച്ച് കണ്ടന്റും പ്രേക്ഷക അഭിലാഷവും മാത്രമാണ് മാനദണ്ഡമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു

News18
News18
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ മാർച്ച് 27 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ,സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളിയായി എത്തിയതിൽ ഉള്ള സന്തോഷവും അതിനുള്ള കാരണവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാക്കളിൽ ഒരാളായ ശ്രീ ഗോകുലം ഗോപാലൻ. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നും അത്ര മനോഹരമായാണ് പൃഥ്വിരാജ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു . ഇത്രയും മികച്ച ഒരു സിനിമ, ഒരു തടസങ്ങളും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം എന്ന ആഗ്രഹം ഉള്ളതു കൊണ്ടും ലാലിനോടും ആന്റണിയോടും ഉള്ള സ്നേഹം കൊണ്ടുമാണ് താൻ ഇതിൽ പങ്കാളി ആയതെന്നും ചിത്രം ഒരു നിമിത്തം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിലീസിന് മുമ്പേ തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാൻ. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു ഇതിനോടകം 8 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ചിത്രത്തിൻ്റേതായി ഇന്ത്യയിൽ വിറ്റഴിഞ്ഞത്. മലയാള സിനിമയിൽ ആദ്യമായി IMAX (ഐമാക്സ്) റിലീസ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും എമ്പുരാനുണ്ട് . തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിൽ IMAX ഫോർമാറ്റിൽ ചിത്രം കാണാൻ സാധിക്കും. അബ്രാം ഖുറേഷിയും, പ്രിയദർശിനി രാംദാസും, ജതിൻ രാംദാസും കൂട്ടരും രണ്ടാം വരവിൽ എന്താകും ബാക്കിവച്ചേക്കുക എന്ന കാര്യത്തിൽ പ്രതീക്ഷയേക്കാളുപരി ആകാംക്ഷയാകും പ്രേക്ഷകരെ തിയേറ്ററിലേക്ക് നയിക്കുക. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടും മാർച്ച് 27ന് പ്രദർശനത്തിനെത്തും. വെളുപ്പിന് ആറു മണിക്ക് തന്നെ പ്രേക്ഷകർക്ക് മുന്നിൽ ആദ്യ ഷോയ്ക്ക് തിരിതെളിയും.ഇന്ത്യ, അമേരിക്ക, യു.എ.ഇ., യു.കെ. എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് 'എമ്പുരാൻ' ചിത്രീകരിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ, മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
advertisement
ഇന്ത്യയിൽ ഗുജറാത്ത്, ഹൈദരാബാദ്, ഫരീദാബാദ്, ഷിംല, ലഡാക്ക്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും, അമേരിക്കയിൽ ന്യൂയോർക്ക്, ന്യൂ മെക്സിക്കോ, ലൂസിയാന, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. യു.എ.ഇയിൽ റാസ് അൽ-ഖൈമയിലായിരുന്നു ഷൂട്ടിംഗ്.മോഹൻലാൽ കഥാപാത്രമായ അബ്രാം ഖുറേഷി, പൃഥ്വിരാജിന്റെ സായിദ് മസൂദ് തുടങ്ങിയ വേഷങ്ങളുടെ കൂടുതൽ ആഴത്തിലെ ആവിഷ്കരണമാകും എമ്പുരാനിൽ കാണുക. ചിത്രത്തിലെ 36 കഥാപാത്രങ്ങളെ നീണ്ട 18 ദിവസങ്ങൾ കൊണ്ട്‌ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള കഥാപാത്രങ്ങൾ സിനിമയുടെ ഭാഗമാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
L2 Empuraan: 'എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം ലാലിനോടും ആന്റണിയോടുമുള്ള സ്നേഹം തീരുമാനം എളുപ്പത്തിലാക്കി'; ഗോകുലം ഗോപാലൻ
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement