Dheeram | ഒരു മോഡേൺ സുസുകി പൊലീസ് വാഹനം; മുന്നിൽ ഇന്ദ്രജിത്തും കൂട്ടരും; 'ധീരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Last Updated:

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആയി ഒരുക്കുന്ന ചിത്രമാണ് 'ധീരം'

ധീരം
ധീരം
സുസുക്കിയുടെ ഒരു ആധുനിക ഒരു വാഹനം പിന്നിൽ. പൊലീസ് എന്ന പേരെഴുതിയ വാഹനമാണിത്. അതിനോടു ചേർന്ന് ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ, ദിവ്യാ പിള്ള എന്നിവർ സിവിൽ ഡ്രസ്സിൽ എന്തോ ലക്ഷ്യമിട്ട് നടന്നു വരുന്നു. ഇവർ ഒരു പൊലീസ് ടീം ആണെന്നു വ്യക്തം. അവരുടെ ഉദ്യമത്തിലെ ചില മുഹൂർത്തങ്ങളാണിതെന്ന് അനുമാനിക്കാം.
ജിതിൻ സുരേഷ് ടി. സംവിധാനം ചെയ്യുന്ന 'ധീരം' (Dheeram movie) എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്. ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ലുക്കും ഈ പോസ്റ്ററിലൂടെ കാട്ടിത്തരുന്നുണ്ട്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആയി ഒരുക്കുന്ന ചിത്രമാണ് 'ധീരം'. ഇൻവസ്റ്റിഗേഷൻ ചിത്രങ്ങളിൽ തികച്ചും വ്യത്യസ്ഥമായ ഒരു ട്രീറ്റ്മെൻ്റാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.
കഥയിലും, അവതരണത്തിലുമെല്ലാം ഈ പുതുമ നിലനിർത്തുവാൻ സംവിധായകൻ ജിതിൻ സുരേഷ് ശ്രമിച്ചിട്ടുണ്ട്. റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ് എം.എസ്., ഹാരിസ് അമ്പഴത്തിങ്കൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ഹബീബ് റഹ് മാനാണ് കോ - പ്രൊഡ്യൂസർ.
ഇന്ദ്രജിത്താണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിവ്യാ പിള്ള, നിഷാന്ത് സാഗർ എന്നിവർക്കൊപ്പം അജു വർഗീസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രൺജി പണിക്കർ, സൂര്യ (പണി ഫെയിം), റേബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. ദീപു എസ്. നായരും, സന്ദീപ് നാരായണനും ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു.
advertisement
സംഗീതം - മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം - സൗഗന്ധ് എസ്.യു.,
എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ, കലാസംവിധാനം- സാബു മോഹൻ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും ഡിസൈൻ - റാഫി കണ്ണാടിപ്പറമ്പ്, നിശ്ചല ഛായാഗ്രഹണം - സേതു അത്തിപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - തൻവിൻ നസീർ, പ്രൊജക്റ്റ് ഡിസൈനർ - ഷംസുവപ്പനം, പ്രൊഡക്ഷൻ മാനേജർ -ധനേഷ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ.
advertisement
കോഴിക്കോട്ടും, കുട്ടിക്കാനത്തുമായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Dheeram | ഒരു മോഡേൺ സുസുകി പൊലീസ് വാഹനം; മുന്നിൽ ഇന്ദ്രജിത്തും കൂട്ടരും; 'ധീരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement