• HOME
  • »
  • NEWS
  • »
  • film
  • »
  • പേളി മാണി ഗർഭിണിയോ ? സത്യം ഇതാണ്, ശ്രീനീഷ് പറയുന്നു

പേളി മാണി ഗർഭിണിയോ ? സത്യം ഇതാണ്, ശ്രീനീഷ് പറയുന്നു

പ്രചരിക്കുന്ന വാർത്ത‍യോട് പ്രതികരിച്ച് പേളി മാണിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് രംഗത്ത്

പേളിയും ശ്രീനിഷും

പേളിയും ശ്രീനിഷും

  • Share this:
    ശരിക്കും പേളി മാണി ഗർഭിണിയാണോ ? കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിലും ഓൺലൈൻ വാർത്തകളിലും വൈറലായി പ്രചരിക്കുന്ന വാർത്തയാണ് ഇത്. വാർത്ത വ്യാപകമായി പ്രചരിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും താരദമ്പതികൾ ആരും തന്നെ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് ആരാധകരെ കൂടുതൽ സംശയത്തിലുമാക്കി. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി നടനും പേളിയുടെ ഭർത്താവുമായ ശ്രീനിഷ് അരവിന്ദ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

    പേളി മാണി ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ശ്രീനിഷ് വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജവാർത്തകളിൽ ആരും തന്നെ വീഴരുത്. എന്തെങ്കിലും നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ അത് ആരാധകരുമായി പങ്കുവെക്കാറുണ്ട്, അത് അങ്ങനെ തന്നെ തുടരുമെന്നും ശ്രീനീഷ് പറയുന്നു. ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് താരം പ്രതികരിച്ചത്.



    ബിഗ് ബോസിലെ ആദ്യ സീസണിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെ പ്രണയം ആരംഭിച്ചത്. ശേഷമുളള പേളിയുടെ ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ വിവാഹം നടന്നത്. ക്രിസ്റ്റ്യന്‍, ഹിന്ദു രീതിയിലുളള വിവാഹമായിരുന്നു നടന്നത്.
    Published by:user_49
    First published: