ഒരുപാടു ചോദ്യങ്ങളും അതിനുള്ള ഉത്തരവുമായി ജാഫർ ഇടുക്കിയുടെ 'മാംഗോമുറി' തിയേറ്ററിൽ
- Published by:user_57
- news18-malayalam
Last Updated:
ഏറെ രസകരമായ രണ്ടാം പകുതിയിൽ പ്രേക്ഷകനും കഥാപാത്രങ്ങൾക്കും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും
ഒരുപാടു ചോദ്യങ്ങളും അതിനുള്ള ഉത്തരവുമായി 'മാംഗോമുറി' (MangoMuri) തിയേറ്ററിൽ. ജാഫർ ഇടുക്കി (Jaffar Idukki) പ്രഭാകരൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് വിഷ്ണു രവി ശക്തിയാണ്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം പേരുകൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
റിട്ടയർമെന്റ് ജീവിതം നയിക്കുന്ന പ്രഭാകരന്റേയും ഭാര്യ അമ്പിളിയുടേയും ജീവിതത്തെ അലോസരപ്പെടുത്തുന്നത് അവരുടെ അയൽപക്കത്ത് നടക്കുന്ന ചില സംഭവങ്ങളാണ്. ഇതിൽ അസ്വസ്ഥനാകുന്ന പ്രഭാകരനും ഇതിനു കാരണക്കാരായവരും ഉന്നയിക്കുന്ന ചോദ്യങ്ങളാണ് ചിത്രത്തിന്റെ ആദ്യപകുതി. ഏറെ രസകരമായ രണ്ടാം പകുതിയിൽ പ്രേക്ഷകനും കഥാപാത്രങ്ങൾക്കും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും.
ലാലി മരക്കാർ ആണ് അമ്പിളിയെ അവതരിപ്പിക്കുന്നത്. സിബി തോമസ്, ശ്രീകാന്ത് മുരളി, ടിറ്റോ വിൽസൺ, അർപ്പിത്, അജിഷ പ്രഭാകരൻ, ബിനു മണമ്പൂർ തുടങ്ങിയവർ അഭിനയിക്കുന്നു. സതീഷ് മനോഹര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തോമസ് സൈമണും സംവിധായകനും ചേര്‍ന്നാണ്.
advertisement
ബ്ലസ്സി, രഞ്ജിത്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച വിഷ്ണു രവിശക്തി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഇത്. സൗണ്ട് മിക്സിംഗ് എൻ. ഹരികുമാർ, ക്യാമറ- സതീഷ് മനോഹരൻ, സംഗീതം- 4 മ്യൂസിക്‌സ്, എഡിറ്റിംഗ് - ലിബിൻ ലീ, ഗാനരചന- സാം മാത്യു, വിഷ്ണു രവിശക്തി, കലാസംവിധാനം- അനൂപ് അപ്സര, സൗണ്ട് എഫക്ട് -പ്രാശാന്ത് ശരിധരൻ, vfx - റിഡ്ജ്, പ്രൊഡക്ഷൻ കൺട്രോളർ- കല്ലാർ അനിൽ, മേക്കപ്പ്- ഉദയൻ നേമം, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, കളറിസ്റ്റ്- ബി. യുഗേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺ ഉടുമ്പൻഞ്ചോല, പി.ആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി, പി.ആർ.ഒ.- ശിവപ്രസാദ്, സ്റ്റിൽസ്- നൗഷാദ് കണ്ണൂർ, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 05, 2024 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരുപാടു ചോദ്യങ്ങളും അതിനുള്ള ഉത്തരവുമായി ജാഫർ ഇടുക്കിയുടെ 'മാംഗോമുറി' തിയേറ്ററിൽ