സുപ്രീം കോടതിയിലും ജന നായകന് തിരിച്ചടി; കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു
- Published by:meera_57
- news18-malayalam
Last Updated:
2026 ജനുവരി 20 ന് ഹർജി പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിച്ചു
ദളപതി വിജയ് നായകനാകുന്ന 'ജന നായകൻ' (Jana Nayagan) എന്ന സിനിമയുടെ നിർമ്മാതാക്കളുടെ ഹർജി നിരസിച്ച് സുപ്രീം കോടതി. പകരം കെവിഎൻ പ്രൊഡക്ഷൻസിനോട് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. 2026 ജനുവരി 20 ന് ഹർജി പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിച്ചു.
സെന്സര് ബോർഡിൽ നിന്ന് അനുമതി ലഭിക്കാൻ ജന നായകൻ ഇപ്പോഴും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇത്. ഈ ആഴ്ച ആദ്യം, മദ്രാസ് ഹൈക്കോടതി ചിത്രത്തിന് അനുമതി നൽകാനുള്ള സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സ്റ്റേ ചെയ്തതിനെത്തുടർന്ന്, സിനിമയുടെ നിർമ്മാതാക്കൾ സ്റ്റേയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 15, 2026 11:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സുപ്രീം കോടതിയിലും ജന നായകന് തിരിച്ചടി; കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു










