നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇങ്ങനെ ആരെങ്കിലും ഓണം ആശംസിച്ചിട്ടുണ്ടോ? ഒരിക്കൽക്കൂടി വ്യത്യസ്തനായി ജൂഡ് ആന്റണി ജോസഫ്

  ഇങ്ങനെ ആരെങ്കിലും ഓണം ആശംസിച്ചിട്ടുണ്ടോ? ഒരിക്കൽക്കൂടി വ്യത്യസ്തനായി ജൂഡ് ആന്റണി ജോസഫ്

  ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ. അല്ലാത്തവർക്ക്... ജൂഡ് ആന്റണി ജോസഫിന്റെ വ്യത്യസ്തമായ ഓണാശംസകൾ

  ജൂഡ് ആന്റണി ജോസഫ്

  ജൂഡ് ആന്റണി ജോസഫ്

  • Share this:
   സംവിധായകൻ മാത്രമല്ല, നല്ലൊരു സാമൂഹിക നിരീക്ഷകൻ കൂടിയാണ് ജൂഡ് ആന്റണി ജോസഫ്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ജൂഡ് ആന്റണി തന്റേതായ നിലപാടുകൾ മറയില്ലാതെ വിളിച്ചുപറയാൻ ധൈര്യം കാട്ടാറുള്ള കലാകാരനാണ്.

   അടുത്തിടെ അഫ്ഘാനിസ്ഥാൻ താലിബാൻ പിടിച്ചടക്കുകയും, സ്ത്രീകളുടെ സ്വാതത്ര്യം വളരെയധികം ഹനിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജൂഡ് പോസ്റ്റ് ചെയ്ത വാക്കുകൾ എവിടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.

   "മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും." എന്നായിരുന്നു ജൂഡ് ആന്റണിയുടെ നിരീക്ഷണം.

   ഇപ്പോൾ തീർത്തും വ്യത്യസ്തനായി ഓണം ആശംസിച്ചിരിക്കുകയാണ് ജൂഡ്.   "ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ. അല്ലാത്തവർക്ക് സ്നേഹം നിറഞ്ഞ ഗെറ്റ് വെൽ സൂൺ (വേഗം സുഖം പ്രാപിക്കട്ടെ) ആശംസകൾ."

   ഒട്ടേറെപ്പേർ ജൂഡ് ആന്റണിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

   'മനസ്സിൽ നന്മകൾ ഉള്ള മനുഷ്യന്മാർക്ക് മാത്രമേ ഇങ്ങനെപറയാൻ കഴിയൂ ഹാപ്പി ഓണം ഭായ്', 'അത് കലക്കി....അങ്ങേയ്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ', 'പൊളി. ചേട്ടൻ മൂന്നും കല്പിച്ചാണല്ലേ' എന്നിങ്ങനെ പോകുന്നു മറുപടി ആശംസകൾ.

   അടുത്തിടെ ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത ജൂഡ് ആന്റണി ചിത്രം 'സാറാസ്' മികച്ച അഭിപ്രായം നേടിയിരുന്നു. അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവരായിരുന്നു നായികാനായകന്മാർ.

   'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' തുടങ്ങിയ സിനിമകൾക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'സാറാസ്' കോവിഡ് വ്യാപനത്തിന് ശേഷം ചിത്രീകരിച്ച സിനിമയാണ്.

   "ലോകം മുഴുവന്‍ ഒരു മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോള്‍ എനിക്കും ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ക്കും തൊഴിലും ഉപജീവനവും നല്കിയ സിനിമയാണ് സാറാസ്. നിര്‍മ്മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി ഈ സിനിമ വരുന്നത്." ഏറ്റവും പുതിയ സിനിമയേക്കുറിച്ച്‌ റിലീസിന് തലേദിവസം ജൂഡ് കുറിച്ച വാക്കുകളാണിത്.

   Summary: Jude Anthany Joseph is known for his take on social and political issues. Time and again, he took to social media to wish Malayalis a happy Onam prior to the annual festival in the Malayalam month of Chingam. Deviating from the normal ways of sending a wish, Jude had a witty take for those who enjoy the festivities and those who do not
   Published by:user_57
   First published:
   )}