• HOME
  • »
  • NEWS
  • »
  • film
  • »
  • KGF CHAPTER 2 | 'അത്ഭുതപ്പെടുത്തി' KGF 2 പ്രിവ്യൂ കണ്ട പൃഥ്വിരാജിന്‍റെ പ്രതികരണം; ട്രെയ്ലര്‍ റിലീസ് 27ന്

KGF CHAPTER 2 | 'അത്ഭുതപ്പെടുത്തി' KGF 2 പ്രിവ്യൂ കണ്ട പൃഥ്വിരാജിന്‍റെ പ്രതികരണം; ട്രെയ്ലര്‍ റിലീസ് 27ന്

സിനിമയുടെ രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധി മൂലം നിരവധി തവണ റിലീസ് തീയതി മാറ്റിവെച്ചിരുന്നു.

  • Share this:
    തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷമാക്കിയ കെ.ജി.എഫ് ഒന്നാം ഭാഗത്തിന് ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എപ്പോള്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. കന്നട താരം യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 1 ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു എന്ന് തന്നെ പറയാം. സിനിമയുടെ രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധി മൂലം നിരവധി തവണ റിലീസ് തീയതി മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമയുടെ പ്രിവ്യു കണ്ട ശേഷമുള്ള തന്‍റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

    READ ALSO- KGF 2 | ഇതാ നായകനോളം പോന്ന വില്ലൻ; സഞ്ജയ് ദത്തിന്റെ അധീര ഫസ്റ്റ് ലുക്ക്

    പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്‍റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വി ട്വീറ്ററിലൂടെ പറഞ്ഞു. കെജിഎഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ പ്രശാന്ത് നീലിന് സാധിച്ചെന്നും അദ്ദേഹം പറയുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിക്കൊപ്പം പ്രിവ്യൂ കാണാനെത്തിയിരുന്നു.





    അതേസമയം, ചിത്രത്തിന്റെ ട്രെയിലർ ഈ മാസം 27ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏവരും കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കൂടി എത്തുന്നതിന്റെ ആവേശത്തിലാണ്  ആരാധകർ. യാഷ് അവതരിപ്പിച്ച റോക്കി ഭായ് എന്ന കഥാപാത്രത്തിന് അത്രത്തോളം ജനപ്രീതിയാണ് ഒന്നാം ഭാഗത്തിലൂടെ ലഭിച്ചത്.





    ബോളിവുഡ് താരം സഞ്ജയ് ദത്ത് രണ്ടാം ഭാഗത്തില്‍ റോക്കിയുടെ വില്ലനായ അധീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിഥി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. കഴിഞ്ഞ ജനുവരി 7ന് റിലീസ് ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.



    2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്.  കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.
    Published by:Arun krishna
    First published: