ആദിപാപവും അവളുടെ രാവുകളും രതിനിർവേദവും ഉണ്ടായ മലയാള സിനിമയിലേക്ക് കുഞ്ഞിത്തേയിയുടെ കഥയുമായി ഇറോട്ടിക് ത്രില്ലർ 'മദനമോഹം'

Last Updated:

ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലര്‍ ഘടകങ്ങളും ചേരുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി

മദനമോഹം
മദനമോഹം
കേരള സമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മദനമോഹം'. വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവിമേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് നിർമിക്കുന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലര്‍ ഘടകങ്ങളും ചേരുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി. 'ഐ ആം എ ഫാദർ' എന്ന സിനിമക്കുശേഷം വായകോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂധനൻ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുക.
'എ ടെയിൽ ഓഫ് കുഞ്ഞിത്തേയി' എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ ഗോവിന്ദൻ ടി., കെ.എസ്. വിനോദ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു, അജയ്, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ മാനേജർ: ബിജു, സ്റ്റിൽസ്: വിഷ്ണു എസ്.എ., പബ്ലിസിറ്റി ഡിസൈൻസ്: സത്യൻസ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ.: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
advertisement
Summary: 'Madanamoham' is a new film based on the unethical practice of 'Smarthavicharam' (an impeachment method based on moral codes existent in the past) that existed in Kerala society, and is written and directed by debutant Prashanth Sasi. The film, produced by Vayakodan Movie Studio in association with New Gen Movie Makers, features a group of new faces as the main characters. The post-production work of the film, which combines erotic horror with some thriller elements, has been completed
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദിപാപവും അവളുടെ രാവുകളും രതിനിർവേദവും ഉണ്ടായ മലയാള സിനിമയിലേക്ക് കുഞ്ഞിത്തേയിയുടെ കഥയുമായി ഇറോട്ടിക് ത്രില്ലർ 'മദനമോഹം'
Next Article
advertisement
തിരുവനന്തപുരത്ത് മദ്യലഹരിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്റർ അടിച്ചുതകർത്ത ബാർ ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരത്ത് മദ്യലഹരിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്റർ അടിച്ചുതകർത്ത ബാർ ജീവനക്കാരൻ പിടിയിൽ
  • തിരുവനന്തപുരത്ത് മദ്യലഹരിയിൽ കോച്ചിങ് സെന്റർ തകർത്ത ബാർ ജീവനക്കാരൻ പോലീസ് പിടിയിൽ.

  • വിദ്യാർഥികളുമായി വാക്കുതർക്കത്തിനൊടുവിൽ ജനാലകളും ഗ്ലാസ് ഡോറുകളും തല്ലിത്തകർത്തു.

  • മാനേജറുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതി വിദ്യാർഥികൾ മർദിച്ചെന്നുമാണ് പോലീസിന് മൊഴി.

View All
advertisement