advertisement

Maharaja China box office: ചൈനയിൽ കത്തിക്കയറി വിജയ് സേതുപതിയുടെ മഹാരാജ; കളക്ഷൻ റിപ്പോർട്ട്

Last Updated:

ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിക്കാറുണ്ട്

News18
News18
തമിഴ് സൂപ്പർ താരം വിജയ് സേതുപതി നായകനായി എത്തിയ തമിഴ് സൂപ്പർ ഹിറ്റ് ചിത്രമാണ് മഹാരാജ.ജൂണിൽ ഇന്ത്യൻ തീയേറ്ററുകളിൽ റിലീസായ ചിത്രം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചൈനയിൽ പ്രദർശനം തുടങ്ങിയത്. വിജയ് സേതുപതിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ചൈനയിൽ പ്രേക്ഷകർ നൽകുന്നത്. നവംബർ 29 ചൈനയിൽ റിലീസായ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.റിപോർട്ടുകൾ പ്രകാരം മഹാരാജ ചൈനീസ് ബോക്സ് ഓഫീസിൽ നിന്നും 19.19 കോടിയിലധികം നേടിയിട്ടുണ്ട്.ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ഓപ്പണിങ് കളക്ഷനാണിത്.
ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.ചൈനയിലേത് പോലെ ജപ്പാനിലും ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.മഹാരാജയ്ക്ക് മുൻപ് ചൈനയിൽ റിലീസായ മറ്റ് ഇന്ത്യൻ ചിത്രങ്ങളാണ് ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയവ.18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.
തമിഴിലെ ഹിറ്റ് സംവിധയകൻ നിഥിലൻ സ്വാമിനാഥന്റെ സംവിധാനത്തിൽ ഒരുങ്ങിയ സസ്പെൻസ് ത്രില്ലർ ചിത്രമാണ് മഹാരാജ. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Maharaja China box office: ചൈനയിൽ കത്തിക്കയറി വിജയ് സേതുപതിയുടെ മഹാരാജ; കളക്ഷൻ റിപ്പോർട്ട്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement