അവരെ പോലെ ആണോ എന്നറിയാൻ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പാന്റ് വലിച്ചൂരാന്‍ ശ്രമിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് മഹേഷ് ഭട്ട്‌

Last Updated:

മകള്‍ പൂജാ ഭട്ടിന്റെ 'പൂജാ ഭട്ട് ഷോ'യില്‍ സംസാരിക്കുകയായിരുന്നു മഹേഷ് ഭട്ട്‌

News18
News18
കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട്. മകള്‍ പൂജാ ഭട്ടുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് താന്റെ ജീവിതത്തില്‍ കടുത്ത വേദന നല്‍കിയ അനുഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. ആ സംഭവം തന്റെ ഹൃദയത്തില്‍ മായാത്ത മുറിവ് അവശേഷിപ്പിച്ചതായും പിന്നീട് താനെന്ന മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ ആ സംഭവമുണ്ടാക്കിയ സ്വാധീനവും അദ്ദേഹം പങ്കുവെച്ചു.
മകള്‍ പൂജാ ഭട്ടിന്റെ 'പൂജാ ഭട്ട് ഷോ'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയിലെ തെരുവുകളില്‍ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ആക്രമിച്ച സംഭവമാണ് അദ്ദേഹം വിവരിച്ചത്. അത് തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ''പെട്ടെന്ന് നാല് യുവാക്കള്‍ എന്നെ വഴി തടസപ്പെടുത്തി നിന്നു. അവര്‍ എന്നെ പിടികൂടുകയും ആക്രമിക്കാനെന്ന പോലെ ചുമരിനോട് ചേര്‍ക്കുകയും ചെയ്തു. ഞാന്‍ ആകെ പേടിച്ചുപോയി. എന്റെ ഹൃദയത്തില്‍ നിന്ന് ദൈവങ്ങളോട് എന്നെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് നിലവിളി ഉയര്‍ന്നു. എന്നാല്‍ ദൈവങ്ങള്‍ നിസ്സംഗരായിരുന്നു. അവര്‍ നിശബ്ദരായിരുന്നു,'' മഹേഷ് ഭട്ട് പറഞ്ഞു.
advertisement
യുവാക്കളോട് തന്നെ വിട്ടയ്ക്കാന്‍ അപേക്ഷിച്ചതായി അദ്ദേഹം ഓര്‍ത്തെടുത്തു. അവര്‍ അദ്ദേഹത്തെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. അവന്റെ പാന്റ്‌സ് താഴേക്ക് വലിക്കാന്‍ അവരിലൊരാള്‍ ആവശ്യപ്പെട്ടു. ആ നിമിഷം താന്‍ അപമാനിക്കപ്പെട്ടതായി തോന്നിയെന്നും എന്നാല്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ''എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാന്‍ നിലവിളിച്ച് ചോദിച്ചു. നീ ഞങ്ങളില്‍ ഒരാളോയെന്ന് ഞങ്ങള്‍ക്ക് കാണനം. നിന്റെ അമ്മ നിന്റെ അച്ഛന്റെ യജമാനത്തിയല്ലേ? അവള്‍ ഒരു മുസ്ലീമാണ്. അവര്‍ വില കുറഞ്ഞ സിനിമകളില്‍ നൃത്തം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നിന്റെ പേര് മഹേഷ് എന്നായത് എങ്ങനെയാണ്. ചോദ്യം കേട്ട് ഞാന്‍ തകര്‍ന്നുപോയി. സങ്കടം സഹിക്കാനാകാതെ ഞാന്‍ വലിയ വായില്‍ കരഞ്ഞു,'' അദ്ദേഹം പറഞ്ഞു.
advertisement
ഇക്കാര്യം പിതാവിനോട് പറയുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്താന്‍ നോക്കിയപ്പോള്‍ ആണ്‍കുട്ടികള്‍ ചിരിച്ചതായും മഹേഷ് ഭട്ട് കൂട്ടിച്ചേര്‍ത്തു. ''അയാള്‍ ഇപ്പോള്‍ എവിടെയാണ്? എവിടാണ് താമസിക്കുന്നത്? നിങ്ങളുടെ വീട്ടിലാണോ? സത്യം പറയൂ, എങ്കില്‍ ഞങ്ങള്‍ വിട്ടയയ്ക്കാം,'' അവര്‍ പരിഹസിച്ചുകൊണ്ട് മഹേഷ് ഭട്ടിനോട് പറഞ്ഞു.
മഹേഷില്‍ നിന്ന് വളരെക്കാലം അദ്ദേഹത്തിന്റെ കുടുംബം മറച്ചുവെച്ചിരുന്ന ആ സത്യം പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ''എന്റെ അച്ഛന്‍ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല. അദ്ദേഹം ഭാര്യയോടൊപ്പം മറ്റൊരു സ്ഥലത്തും ഞാന്‍ അമ്മയോടൊപ്പവുമായണ് താമസിക്കുന്നത്,'' മഹേഷ് പറഞ്ഞു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വെളിപ്പെടുത്തല്‍ എല്ലാം മാറ്റി മറിച്ചു. എന്റെ മേലുള്ള അവരുടെ പിടി അയഞ്ഞു. തുടര്‍ന്ന് പോയ്‌ക്കൊള്ളാന്‍ അവര്‍ ആഗ്യം കാണിച്ചു,'' മഹേഷ് വ്യക്തമാക്കി.
advertisement
ആണ്‍കുട്ടികള്‍ പോകാന്‍ അനുവദിച്ചുവെങ്കിലും തന്റെ ഉള്ളില്‍ വൈകാരികമായ ആഘാതം നിലനിന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ അനുഭവം തന്റെ അമ്മ ഷിരിന്‍ മുഹമ്മദ് അലിയുമായുള്ള ബന്ധത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചുവെന്ന് മഹേഷ് പറഞ്ഞു. ''അവര്‍ എന്നെ ജീവിതത്തില്‍ നിന്ന് വൈകാരികമായി മാറ്റി നിര്‍ത്തി,'' അദ്ദേഹം പതിയെ പറഞ്ഞു. നാനാഭായ് ഭട്ട് ആണ് മഹേഷ് ഭട്ടിന്റെ അച്ഛന്‍.
കിരണ്‍ ഭട്ടുമായുള്ള വിവാഹ ജീവിതം തുടരുന്നതിനിടെയാണ് നടി സോണി റസ്ദാനുമായി മഹേഷ് ഭട്ട് പ്രണയത്തിലായത്. ഈ സമയത്തെ കുറിച്ച് പറഞ്ഞപ്പോഴും മഹേഷ് ഭട്ട് വികാരാധീനനായി. ആ സമയത്ത് പൂജ, രാഹുല്‍ ഭട്ട് എന്നീ കുട്ടികളുടെ പിതാവായിരുന്നു മഹേഷ്. സോണിയെ വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം കുടുംബത്തെ തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ കാലയളവില്‍ തന്റെ മകള്‍ പൂജ തന്നോട് കാണിച്ച ദയയും മനസ്സിലാക്കലുമാണ് തന്നെ ഏറ്റവും സ്പര്‍ശിച്ചതെന്നും മഹേഷ് ഭട്ട് പറഞ്ഞു. മഹേഷ് ഭട്ടിനും സോണി റസ്ദാനും രണ്ട് പെണ്‍കുട്ടികളാണ്, ആലിയ ഭട്ടും ഷഹീന്‍ ഭട്ടും.
മലയാളം വാർത്തകൾ/ വാർത്ത/Film/
അവരെ പോലെ ആണോ എന്നറിയാൻ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പാന്റ് വലിച്ചൂരാന്‍ ശ്രമിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് മഹേഷ് ഭട്ട്‌
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement