നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടി ബഷീറിന്റെ ഓർമദിനത്തിൽ വീണ്ടും ആ കഥാപാത്രമായി; മതിലുകളുടെ ശബ്ദാവിഷ്ക്കാരവുമായി മഹാനടൻ

  മമ്മൂട്ടി ബഷീറിന്റെ ഓർമദിനത്തിൽ വീണ്ടും ആ കഥാപാത്രമായി; മതിലുകളുടെ ശബ്ദാവിഷ്ക്കാരവുമായി മഹാനടൻ

  മതിലുകളുമായി മമ്മൂട്ടി വീണ്ടും

  മമ്മൂട്ടി

  മമ്മൂട്ടി

  • Share this:
   പുസ്തകങ്ങൾ വായിക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഏതു മലയാളിയും 'അതെ' എന്ന് ഉത്തരം തരുന്നെങ്കിൽ അതിന്റെ പിന്നിൽ വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരനുണ്ടാവും. ഇതിൽ 'ആഖ്യ എവിടെ ആഖ്യാതമെവിടെ' എന്ന ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ലാത്ത കുറേ മണ്ണിന്റെ മണമുള്ള കൃതികൾ സമ്മാനിച്ച കഥാകാരൻ, ബേപ്പൂർ സുൽത്താൻ, വിടവാങ്ങിയിട്ട് 27 വർഷങ്ങൾ. ബഷീറിന്റെ ഓർമ്മ ദിനത്തിൽ ബഷീറായി വെള്ളിത്തിരയുടെ മതിലുകൾ താണ്ടിയ മമ്മൂട്ടി അദ്ദേഹത്തിന്റെ പുസ്തക പാരായണവുമായി ചേരുന്നു.

   "വൈക്കം എന്റെ കൂടി ജന്മനാടാണ്. എഴുത്തുകാരനായിരുന്നെങ്കിൽ വൈക്കം മുഹമ്മദ് കുട്ടിയായിരുന്നിരിക്കാം. എന്നും എപ്പോഴും ഒരു വായനക്കാരനായിരുന്നു. ചെറുപ്പത്തിൽ കേട്ടുപരിചയിച്ച ബഷീർ കഥകൾ പിന്നീട് വായിക്കുകയുണ്ടായി. ഭാഗ്യം കൊണ്ട് അദ്ദേഹത്തിന്റെ മൂന്നു കഥാപാത്രങ്ങൾ ചെയ്തു. ബാല്യകാല സഖിയിൽ മജീദായും മജീദിന്റെ ബാപ്പയായും അഭിനയിച്ചു. മതിലുകളിൽ ബഷീറിനെ തന്നെ അവതരിപ്പിക്കുകയുണ്ടായി. മതിലുകൾ എന്ന തത്വചിന്ത തന്നെ അത്ഭുതമായി തോന്നാം.

   ഒരുപാട് മതിലുകളുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാലാതീതമായ ബഷീറിയൻ സിദ്ധാന്തങ്ങളെ നമ്മൾ ഓർമ്മിച്ചുകൊണ്ടിരിക്കുക," മമ്മൂട്ടി പറഞ്ഞു.

   ബഷീർ സ്‌മൃതിക്കു വേണ്ടി സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് മമ്മൂട്ടി 'മതിലുകൾ' അവസാന ഭാഗം വായിച്ചത്. സിനിമയിൽ അഭിനയിച്ച ആ രംഗങ്ങൾ വീണ്ടും വായിക്കുമ്പോൾ ഒരിക്കൽക്കൂടി അഭിനയിക്കാനുള്ള ആഗ്രഹം തോന്നുന്നുവെന്നും മമ്മൂട്ടി. വീഡിയോ ചുവടെ കാണാം.   Also read: അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനത്തിൽ ആദരവുമായി മമ്മൂട്ടി

   അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ക്യാൻവാസിൽ ഡോ: ബാലുവും, ബഷീറും, ഭാസ്കര പട്ടേലറുമായി നിറഞ്ഞാടിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആദരം. അടൂരിന്റെ സിനിമകളുടെ ചരിത്രം വിളിച്ചോതുന്ന ഗ്രാഫിക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അടൂരിന് പിറന്നാൾ ആശംസിച്ചത്.

   ഈ വീഡിയോയ്ക്ക് പിന്നിൽ അടൂർ ചിത്രങ്ങളുടെ ഭാഗമായ നടൻ കൃഷ്ണൻ ബാലകൃഷ്ണനും സുഹൃത്ത് സുധീർ പി.വൈയുമാണ്. "അദ്ദേഹത്തിന്റെ ജന്മദിനത്തിനു ഒരു ടീസർ വേണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ സുഹൃത്ത് സുധീറും ചേർന്ന് തയാറെടുപ്പുകൾ നടത്തി. നാല് ദിവസങ്ങൾ കൊണ്ടാണ് വീഡിയോ തീർത്തത്. സുധീറിന്റെതാണ് ഗ്രാഫിക്കുകൾ. ആദ്യം ചില മ്യൂസിക് ശകലങ്ങൾ ഉൾപ്പെടുത്തി. അത് ശരിയാകാതെ വന്നപ്പോൾ സംഗീത സംവിധായകൻ ജെമിനി ഉണ്ണികൃഷ്ണൻ തീം മ്യൂസിക് പ്രത്യേകം ചെയ്യുകയായിരുന്നു. സുധീറിന്റെ സുഹൃത്ത് വഴിയാണ് മമ്മുക്കയുടെ പക്കൽ വീഡിയോ എത്തിയത്. നമ്മൾ കൊളാഷ് ആയി ചെയ്തത് ചരിത്രം പറയുന്ന രീതിയിൽ മാറ്റിയത് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ്," കൃഷ്ണൻ പറഞ്ഞു. ഒരു പെണ്ണും രണ്ടാണും, പിന്നെയും, സുഖാന്ത്യം തുടങ്ങിയ അടൂർ ചിത്രങ്ങളിൽ കൃഷ്ണൻ വേഷമിട്ടിട്ടുണ്ട്.

   Summary: Mammootty reads out the concluding portions of Mathilukal, a work by Vaikom Muhammad Basheer, on the death anniversary of the latter
   Published by:user_57
   First published:
   )}