Manichitrathazhu| 'നീ പേടിക്കേണ്ട... അക്കാര്യം ഞാനേറ്റു'; ആ സീനിൽ മുകേഷ് പറഞ്ഞ കാര്യത്തെക്കുറിച്ച് രുദ്ര
- Published by:Ashli Rajan
- news18-malayalam
Last Updated:
മുകേഷേട്ടന്റെ കൂടെയുള്ള ആദ്യത്തെ സിനിമ മനോഹരമായ ഓർമ്മകളാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. നല്ല ഹൃദയത്തിന് ഉടമയായ വ്യക്തിത്വമാണ് മുകേഷിന്റെത്.. നല്ല ഹൃദയത്തിന് ഉടമയായ വ്യക്തിത്വമാണ് മുകേഷിന്റെത്.
തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ഭാരതിരാജ സംവിധാനം ചെയ്ത 'പുതു നെല്ല് പുതു നാത്ത്' എന്ന സിനിമയിലൂടെ രംഗപ്രവേശം. മലയാളത്തിലെ ആദ്യ സിനിമ 'പോസ്റ്റ് ബോക്സ് നമ്പർ 27' ആണ്. പി. അനിൽ സംവിധാനം ചെയ്ത് 1991ൽ റിലീസ് ചെയ്ത ചിത്രത്തിൽ മുകേഷ്, സിദ്ദിഖ്, രുദ്ര, ഇന്നസെന്റ്,കൽപ്പന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ ഒരു സോങ് സീൻ ഷൂട്ട് ചെയ്യുമ്പോൾ മുകേഷ് തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് രുദ്ര പറയുന്നത്. ന്യൂസ് 18 മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് സംസാരിച്ചത്.
ആ ഒരു സോങ്ങിന് മൊത്തം സംസാരിച്ച് എന്നെ ചിരിപ്പിച്ചത് മുകേഷേട്ടനാണ്
'പോസ്റ്റ് ബോക്സ് നമ്പർ 27' എന്റെ ആദ്യത്തെ മലയാളം സിനിമ. മുകേഷേട്ടന്റെ കൂടെ. അതിനിടെ തമിഴിൽ വേറെയും സിനിമകൾ ചെയ്തു. തമിഴിലെ പോലെ ആയിരുന്നില്ല മലയാളത്തിലേക്ക് ആദ്യമായി എത്തിയപ്പോൾ ഒരുപാട് വ്യത്യസ്തമായതായി തോന്നി. തമിഴിലെ ഒരു സോങ് എന്നു പറഞ്ഞാല്‍ ഒരുപാട് ഡാൻസും ഒക്കെ ഉള്ളതാണ് പക്ഷേ ഈ സിനിമയിലെ സോങിന് അങ്ങനെ ഡാൻസ് കാര്യങ്ങൾ ഒന്നുമില്ല. എന്നോടും മുകേഷേട്ടനോടും നടന്ന് ചിരിച്ചു സംസാരിക്കാനാണ് പറഞ്ഞത്. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഞാൻ മുകേഷേട്ടനോട് ചോദിച്ചു. എന്താ ഇപ്പം പറഞ്ഞു സംസാരിക്കുക എന്ന്.
advertisement
എന്തുപറയും എന്ന കാര്യത്തിലൊക്കെ എനിക്ക് ഒരുപാട് സംശയം തോന്നി. പക്ഷേ അതിനു മുകേഷേട്ടൻ പറഞ്ഞത് നീ പേടിക്കേണ്ട... നിന്നെ ചിരിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു എന്നാണ്. ആ ഒരു സോങ്ങിന് മൊത്തം സംസാരിച്ച് എന്നെ ചിരിപ്പിച്ചത് മുകേഷേട്ടൻ തന്നെയാണ്. ഏറ്റവും നല്ല റൊമാന്റിക് ആയിട്ടുള്ള ഒരു സോങ് ആയ മനോഹരമായ ഒരു ഗാനമായി അത് മാറുകയും ചെയ്തു. മുകേഷേട്ടന്റെ കൂടെയുള്ള ആദ്യത്തെ സിനിമ മനോഹരമായ ഓർമ്മകളാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. നല്ല ഹൃദയത്തിന് ഉടമയായ വ്യക്തിത്വമാണ് മുകേഷിന്റെത്.
advertisement
മലയാള സിനിമയിൽ അവസാനം
കുടുംബകോടതിയാണ് ഞാൻ അവസാനമായി ചെയ്ത മലയാളം സിനിമ. പിന്നീട് ഞാൻ മലയാളത്തിൽ അഭിനയിച്ചിട്ടില്ല. കാരണം എനിക്ക് തോന്നി മലയാളം സിനിമ എന്നെ കാഷ്യൽ ആയിട്ടുള്ള റോളുകൾ ചെയ്യാൻ വേണ്ടി മാത്രമാണ് യൂസ് ചെയ്യുന്നത് എന്ന്. പക്ഷേ എനിക്ക് അത് പോരായിരുന്നു. കുറച്ചു കൂടി മീനിങ് ഫുൾ ആയിട്ടുള്ള പെർഫോമൻസ് ഓറിയന്റഡ് ആയിട്ടുള്ള നല്ല ക്യാരക്ടർ ചെയ്യാണമെന്ന് തോന്നി.
advertisement
തമിഴിൽ ആണെങ്കിൽ എനിക്ക് അതിനുള്ള ചാൻസ് കിട്ടുന്നുണ്ട്. മാത്രമല്ല ഒരുപാട് സീരിയലുകളിലും അഭിനയിക്കാനുള്ള ചാൻസ് കിട്ടി. എല്ലാവരും പറയും സിനിമയിലെ അവസരം ഇല്ലാതാകുമ്പോഴാണ് നമ്മൾ സീരിയൽ അഭിനയിക്കാൻ പോകുന്നത് എന്ന്. യഥാർത്ഥത്തിൽ അത് വെറും സത്യമല്ലാത്ത ഒരു കാര്യമാണ്.
ഒരുപാട് ശക്തമായ കഥാപാത്രങ്ങളെല്ലാം ചെയ്യാൻ നമുക്ക് അവസരം കിട്ടുന്ന ഒരു സ്പേസ് ആണ് സീരിയൽ. ഞാൻ അത് ആദ്യമേ തീരുമാനിച്ചതാണ് നമുക്ക് അഭിനയിക്കാൻ നമ്മുടെ ഒരു കഴിവ് പ്രകടിപ്പിക്കാൻ കിട്ടുന്ന ഏത് മേഖലയിലായാലും അത് തിരഞ്ഞെടുക്കുമെന്ന് . എന്നെ സംബന്ധിച്ച അഭിനയം അഭിനയം തന്നെയാണ് അതിപ്പോൾ ടിവിയിൽ ആയാലും ബിഗ് സ്ക്രീനിൽ ആയാലും എനിക്ക് ഒരേ പോലെയാണ്. പിന്നെ സിനിമയിൽ അഭിനയിക്കേണ്ട ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. വീട്ടില്‍ എനിക്ക് അവിടെ നിന്നും ഒരുപാട് ദിവസം വിട്ടുനിൽക്കാൻ കഴിയില്ല.
advertisement
വർക്ക് ചെയ്യണം എന്ന് ഒരു സിറ്റുവേഷൻ കൂടി വന്നു. സോ തമിഴ് സിനിമകളിലും സീരിയലും ആയിട്ട് അഭിനയിക്കാം എന്നൊരു തീരുമാനത്തിലേക്ക് ഞാൻ വന്നു. പക്ഷേ മലയാളത്തിലേക്ക് എനിക്ക് തിരിച്ചുവരണമെന്നുണ്ട്. നിലവിൽ ഞാൻ തമിഴിൽ ഒരു പ്രോജക്ടിൽ ഇൻവോൾവ്ടാണ്. തൽക്കാലം ആ സിനിമയെ കുറിച്ച് കൂടുതലായി പറയാൻ നിർവാഹമില്ല. മലയാളം സിനിമ ഇൻഡസ്ട്രി വേറൊരു ലെവലിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലേക്ക് ഒരു റീ എൻട്രിക്ക് ഞാൻ തയ്യാറാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 14, 2024 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Manichitrathazhu| 'നീ പേടിക്കേണ്ട... അക്കാര്യം ഞാനേറ്റു'; ആ സീനിൽ മുകേഷ് പറഞ്ഞ കാര്യത്തെക്കുറിച്ച് രുദ്ര