കോക്പീറ്റിലേക്ക് കയറാൻ ശ്രമിച്ച ഷൈൻ ടോമിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി; പ്രശ്നങ്ങളില്ല

Last Updated:

അബദ്ധത്തിലാണ് കോക്പീറ്റിൽ കയറാനിടയായതെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്

ദുബായ്: ദുബായിൽ വിമാനത്തിന്റെ കോക്പീറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈൻ ഉടൻ നാട്ടിലേക്കു തിരിക്കും. ഒരിക്കൽ എക്സിറ്റ് അടിച്ചതിനാൽ പുതിയ വീസയ്ക്കുള്ള നടപടികൾക്കായി കാത്തിരിക്കുകയാണ്.
അബദ്ധത്തിലാണ് കോക്പീറ്റിൽ കയറാനിടയായതെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. കഴിഞ്ഞ ദിവസം റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം ദുബായിൽ എത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ ഐ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഓടി നടന്ന നടൻ പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്താവള പൊലീസിന് കൈമാറുകയും പരിശോധനകൾ നടത്തുകയുമായിരുന്നു.
advertisement
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യാ വിമാന അധികൃതരാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. ഇന്നലെ രാത്രി സിനിമയുടെ മറ്റു അണിയറ പ്രവർത്തകർക്കൊപ്പം ഷൈനും നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ, സമയത്ത് വിമാനത്താവളത്തിൽ എത്താത്തതിനാൽ അദ്ദേഹത്തിനു ഇന്നു ഉച്ചയ്ക്കുള്ള വിമാനത്തിൽ ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു. ഷൈൻ തനിച്ചായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. സംവിധായകരും മറ്റു താരങ്ങളും ഇന്നലെ രാത്രി തന്നെ നാട്ടിലേക്ക് മടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Film/
കോക്പീറ്റിലേക്ക് കയറാൻ ശ്രമിച്ച ഷൈൻ ടോമിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി; പ്രശ്നങ്ങളില്ല
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement