പ്രിയദർശന്റെ അമ്മ പകർന്നു തന്ന രുചിക്കൂട്ട്; സ്‌പെഷൽ പൊരിച്ച മീനുമായി മോഹൻലാൽ

Last Updated:

Mohanlal comes up with a video on preparing fish fry | അഞ്ച് മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന കാളാഞ്ചി മീൻ പൊരിച്ചതുമായി മോഹൻലാൽ ഇൻസ്റ്റഗ്രാം വീഡിയോയിൽ

എവിടെ നിന്നായാലും നല്ല ഭക്ഷണം കഴിച്ചാൽ അതിന്റെ രുചിക്കൂട്ട്  ചോദിച്ചറിഞ്ഞ് മനസ്സിൽ കോറിയിടുന്ന സ്വഭാവക്കാരനാണ് ലാലേട്ടൻ. പിന്നീട് സമയം കിട്ടുമ്പോൾ അത് സ്വന്തം കൈകൊണ്ടു തയാറാക്കി വിളമ്പുകയും ചെയ്യും. അത്തരമൊരു റെസിപ്പി തയാറാക്കി അവതരിപ്പിക്കുകയാണ് മോഹൻലാൽ.
കാളാഞ്ചി മീൻ വറുത്തതുമായാണ് മോഹൻലാലിൻറെ വരവ്. അടുത്ത സുഹൃത്തായ സംവിധായകൻ പ്രിയദർശന്റെ അമ്മയുടെ പക്കൽ നിന്നും പകർന്നു കിട്ടിയ രുചിക്കൂട്ടാണിത്.
ലോക്ക്ഡൗൺ നാളുകളിൽ വീണു കിട്ടിയ നേരം പാകം ചെയ്ത ഫിഷ് ഫ്രൈയുടെ വീഡിയോ എന്നാണ് ക്യാപ്‌ഷനിൽ പറഞ്ഞിരിക്കുന്നത്.
ലാലേട്ടന്റെ റെസിപ്പി കണ്ടു നോക്കൂ.








View this post on Instagram






A post shared by Mohanlal (@mohanlal)



advertisement
അഞ്ചു മിനിറ്റിനുള്ളിൽ തയാറാക്കി വിളമ്പുന്നതാണ് തന്റെ രീതി എന്ന് മോഹൻലാൽ.
മുൻപൊരിക്കൽ പൃഥ്വിരാജ് സന്ദർശിച്ചപ്പോൾ മോഹൻലാലിൻറെ ഭാര്യ സുചിത്ര വിളമ്പിയതും കാളാഞ്ചി കൊണ്ടുള്ള കറിയും ചോറുമാണ്. പൃഥ്വിരാജിനും ഭാര്യ സുപ്രിയ മേനോനും മോഹൻലാലിൻറെ കൈപ്പുണ്യം അറിയാൻ അവസരം ലഭിച്ചിട്ടുണ്ട്.
അടുത്തിടെ മോഹൻലാലിൻറെ കുക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുബായിലെ സുഹൃത്തിനൊപ്പം അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാൽ ആയിരുന്നു ആ വീഡിയോയിൽ.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രിയദർശന്റെ അമ്മ പകർന്നു തന്ന രുചിക്കൂട്ട്; സ്‌പെഷൽ പൊരിച്ച മീനുമായി മോഹൻലാൽ
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement