തിരുവനന്തപുരം: ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിർമാണത്തിലുമൊരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' എന്ന ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമയുടെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുകയാണ്.
അനു സിത്താര, അനീഷ് ജി മേനോന്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ, പി ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ് ' നിർമിക്കുന്നത്.
Also Read-
ടൊവിനോയും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം 'തല്ലുമാല'; സ്വിച്ച് ഓൺ ചെയ്തു
സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. മുഹ്സിന് പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്മ്മാതാവാവുന്ന ചിത്രം കൂടിയാണിത്.
Also Read-
'മൃദംഗവാദകനെ ഇത്ര നന്നായി അഭിനയിപ്പിച്ചോ?' ചിത്രം കണ്ട ഇളയരാജ ചോദിച്ചതായി പ്രിയദർശൻ
Also Read-
Nedumudi Venu | അവസാനമായി മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം; റിലീസ് കാത്ത് നെടുമുടി ചിത്രങ്ങള്‍
എഡിറ്റര്‍-രതീഷ് രാജ്.പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകരന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനര്‍- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല- പോപ് കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്, കാസ്റ്റിംഗ് ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.