Unni Mukundan | പാലക്കാട് 75 അടി ഉയരത്തിൽ ഉണ്ണി മുകുന്ദന്റെ ഭീമൻ കട്ട് ഔട്ടുമായി മാളികപ്പുറത്തിനു വമ്പൻ സ്വീകരണം

Last Updated:

ചിത്രം ലോകമെമ്പാടുമായി 40 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നു

മാളികപ്പുറത്തിന്റെ ഗംഭീര വിജയത്തിൽ കുതിക്കുന്ന നടൻ ഉണ്ണി മുകുന്ദന് (Unni Mukundan) പാലക്കാട് ഭീമൻ കട്ട് ഔട്ട്. 75 അടി ഉയരത്തിലാണ് ഏറ്റവും പുതിയ കട്ട് ഔട്ട് പ്രത്യക്ഷപ്പെട്ടത്. ചിത്രം മൂന്നാം വാരത്തിലേക്കു കടക്കുമ്പോൾ തിയേറ്ററുകളുടെ എണ്ണവും വർധിക്കുകയാണ്. 145 തിയേറ്ററുകളിലാണ് സിനിമ പ്രദർശനം തുടങ്ങിയതെങ്കിൽ, എണ്ണം 230 ലധികമായി വർധിച്ചിരിക്കുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം.
ചിത്രം ലോകമെമ്പാടുമായി 40 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നു. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ. സിനിമയുടെ ചിത്രീകരണ ലൊക്കേഷനിൽ പന്തളം രാജകുടുംബം സന്ദർശനം നടത്തിയിരുന്നു.
മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.
advertisement
അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.
സംഗീതം- രഞ്ജിൻ രാജ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.
വരികൾ- സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ- രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ- ഷരീഫ് , സ്റ്റിൽസ്- രാഹുൽ ടി., ലൈൻ പ്രൊഡ്യൂസർ- നിരൂപ് പിന്റോ, ഡിസൈനർ- കോളിൻസ് ലിയോഫിൽ, മാനേജർസ്- അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്, പ്രൊമോഷൻ കൺസൾട്ടൻറ്റ്- വിപിൻ കുമാർ, പി ആർ ഒ- മഞ്ജു ഗോപിനാഥ്.
advertisement
Summary: Malikappuram, a movie starring Unni Mukundan, is performing well internationally as it basks in the joy of producing a significant victory. A huge cutout of the actor has been raised in Palakkad, and the movie is becoming better and better. The 75-ft cutout was constructed by Unni Mukundan’s followers. The director of the film is Vishnu Sasi Shankar
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan | പാലക്കാട് 75 അടി ഉയരത്തിൽ ഉണ്ണി മുകുന്ദന്റെ ഭീമൻ കട്ട് ഔട്ടുമായി മാളികപ്പുറത്തിനു വമ്പൻ സ്വീകരണം
Next Article
advertisement
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
  • വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു

  • കഴിഞ്ഞ 5 വർഷം രാവും പകലാക്കി പ്രവർത്തിച്ച പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നുവെന്ന് രാജേഷ്

  • തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് രാജേഷ് ഉറപ്പു നൽകി

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement