നായികയായി രശ്‌മിക മന്ദാനയെ കൊണ്ടുവന്നാലോ, ചെയ്ഞ്ചിനായി ഒരു ഐറ്റം സോംഗും? സെൽഫ് ട്രോളുമായി ഷെയ്ൻ നിഗമിന്റെ 'ലിറ്റിൽ ഹാർട്ട്സ്'

Last Updated:

സെൽഫ് ട്രോൾ അടങ്ങുന്ന ഡയലോഗുകളുമായി നായകൻ ഷെയ്ൻ നിഗം തന്നെയാണ് വീഡിയോയുടെ മുഖ്യാകർഷണം

ലിറ്റിൽ ഹാർട്ട്സ്
ലിറ്റിൽ ഹാർട്ട്സ്
സാന്ദ്രാ തോമസ് നിർമ്മിച്ച്, ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ലിറ്റിൽ ഹാർട്ട്സ്’ (Little Hearts) എന്ന് പേര് നൽകിയിരിക്കുന്നു. ഏറെ കൗതുകവും പുതുമയും നൽകുന്ന ഒരു ടൈറ്റിൽ ലോഞ്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയിരിക്കുന്നത്. സെൽഫ് ട്രോൾ അടങ്ങുന്ന ഡയലോഗുകളുമായി നായകൻ ഷെയ്ൻ നിഗം തന്നെയാണ് വീഡിയോയുടെ മുഖ്യാകർഷണം.
നിർമ്മാതാവും, സംവിധായകരും പ്രധാന അഭിനേതാക്കളായ ഷെയ്ൻ നിഗം. ബാബുരാജ്, ഷൈൻ ടോം ചാക്കോ, അനഘ മരുതോര എന്നിവർ പങ്കെടുക്കുന്ന അടിപൊളി രംഗങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയിലൂടെയാണ് ടൈറ്റിൽ പുറത്തു വിട്ടിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു.

View this post on Instagram

A post shared by Shane Nigam (@shanenigam786)

advertisement
സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’യിൽ ബാബുരാജ്, ചെമ്പൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു.
ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കളർഫുൾ കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം.
advertisement
വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആൾക്കാരും, തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ‘ഒരു തെക്കൻ തല്ല് കേസ്’, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.
വീഡിയോ നൽകുന്ന കൗതുകം ചിത്രത്തിലുമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രീകരണം ഇടുക്കിയിൽ പുരോഗമിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: A different title announcement video from Shane Nigam movie Little Hearts produced by Sandra Thomas
മലയാളം വാർത്തകൾ/ വാർത്ത/Film/
നായികയായി രശ്‌മിക മന്ദാനയെ കൊണ്ടുവന്നാലോ, ചെയ്ഞ്ചിനായി ഒരു ഐറ്റം സോംഗും? സെൽഫ് ട്രോളുമായി ഷെയ്ൻ നിഗമിന്റെ 'ലിറ്റിൽ ഹാർട്ട്സ്'
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement