ഇന്റർഫേസ് /വാർത്ത /Film / നാലാം ക്‌ളാസിൽ പഠിക്കുന്ന ഇന്നസെന്റിനെ വീട്ടുകാർ സ്കൂളിലേക്ക് ഓടിച്ചുവിട്ടു; ഗേറ്റിലെത്തിയപ്പോൾ

നാലാം ക്‌ളാസിൽ പഠിക്കുന്ന ഇന്നസെന്റിനെ വീട്ടുകാർ സ്കൂളിലേക്ക് ഓടിച്ചുവിട്ടു; ഗേറ്റിലെത്തിയപ്പോൾ

ഇന്നസെന്റ്

ഇന്നസെന്റ്

'വീട്ടിൽ കിടന്നുറങ്ങുമ്പോൾ എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണു... സ്കൂൾകാലത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ഉന്നതവിദ്യാഭ്യാസത്തെക്കാൾ സിനിമ സ്വപ്നമായി നെഞ്ചിൽക്കൊണ്ടു നടന്ന വ്യക്തിയാണ് ഇന്നസെന്റ്. വീട്ടിലെ എട്ടു മക്കളിൽ അഞ്ചാമനും, മൂന്നാമത്തെ മകനും. എട്ടാം ക്‌ളാസ് എത്തിയതും നേരെ മദിരാശിയിലേക്ക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി തുടക്കം. ‘നെല്ല്’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം. പിന്നെ തീപ്പെട്ടി കമ്പനിയിലും, ലെതർ ബിസിനെസ്സിലേക്കും, സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന മേഖലയിലേക്കും മറ്റും മാറിമാറി പരീക്ഷണങ്ങൾ നടത്തി.

സഹോദരങ്ങൾ എല്ലാപേരും ഉയർന്ന പഠനം നടത്തി പല മേഖലകളിൽ സാന്നിധ്യം അറിയിച്ചപ്പോഴും ഇന്നച്ചൻ വിദ്യാഭ്യാസത്തെ അത്ര കാര്യമായെടുത്തില്ല. നാലാം ക്‌ളാസിൽ പഠിക്കവേ സ്കൂളിൽ പോയ ഒരനുഭവം അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. മഹാകവി വള്ളത്തോൾ നാരായണ മേനോൻ മരിച്ച ദിവസം അദ്ദേഹം വർഷങ്ങൾക്ക് ശേഷം ഓർത്തെടുത്തു. കോവിഡ് നാളുകളിൽ കുട്ടികൾ ഓൺലൈൻ ക്‌ളാസിൽ ഇരിക്കുന്ന വേളയിലാണ് അദ്ദേഹം തന്റെ സ്കൂൾ നാളുകളെക്കുറിച്ച് ഓർത്തെടുത്തത്.

Also read: മാർച്ച് 26ന്റെ നൊമ്പരമായി സുകുമാരിയമ്മയും ഇന്നച്ചനും; ഇരുവരും ചേർന്ന് അനശ്വരമാക്കിയ ചിത്രങ്ങൾ

‘വള്ളത്തോൾ നാരായണ മേനോൻ മരിച്ചത് എനിക്കോർമയുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന കാലം. വീട്ടിൽ കിടന്നുറങ്ങുമ്പോൾ എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണു കുട്ടികൾ പറയുന്നത് സ്കൂളില്ല, വള്ളത്തോൾ മരിച്ചുവെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. അവധിക്കു കാത്തുകിടന്ന കാലമായിരുന്നു അത്. വയസ്സായ നേതാക്കൾ ആശുപത്രിയിലായി എന്നു കേൾക്കുമ്പോൾ പതുക്കെ സന്തോഷം തുടങ്ങുകയായി. പഠനം വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടമുണ്ട്. കാരണം, ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്പോൾ ഓർമകളുണ്ടാകില്ല,’ എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.

First published:

Tags: Actor innocent, Innocent, Innocent actor, Innocent passes away