Anurag Kashyap | ലൈംഗിക പീഡനാരോപണങ്ങൾ നിഷേധിച്ച് ട്വീറ്റുകളുമായി താരം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് അനുരാഗ് കശ്യപ്
Last Updated:
തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ അനുരാഗ് കശ്യപ് ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് പായൽ ഘോഷ് ആരോപണം ഉന്നയിച്ചത്.
തനിക്കെതിരെ നടി പായൽ ഘോഷ് ഉയർത്തിയ ലൈംഗിക ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ചലച്ചിത്രകാരൻ അനുരാഗ് കശ്യപ്. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് അനുരാഗ് കശ്യപ് ആരോപണങ്ങളെ നിഷേധിച്ചത്. തന്നെ നിശ്ശബ്ദനാക്കാനുള്ള ഒരു മാർഗം മാത്രമാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദിയിൽ തുടർച്ചയായുള്ള ട്വീറ്റുകളിലാണ് അനുരാഗ് കശ്യപ് ആരോപണങ്ങളെ നിഷേധിച്ചത്. തന്നെ നിശ്ശബ്നാക്കാൻ വേണ്ടി നിരവധി ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഒന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തനിക്കൊപ്പമുള്ള അഭിനേതാക്കളെയും, ബച്ചൻ കുടുംബത്തെ പോലും, അതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. താൻ രണ്ടുതവണ വിവാഹിതനായിട്ടുണ്ടെന്നും അത് തെറ്റാണെങ്കിൽ താൻ സമ്മതിക്കുന്നെന്നും അദ്ദേഹം കുറിച്ചു. തന്റെ പങ്കാളികളെ താൻ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
क्या बात है , इतना समय ले लिया मुझे चुप करवाने की कोशिश में । चलो कोई नहीं ।मुझे चुप कराते कराते इतना झूठ बोल गए की औरत होते हुए दूसरी औरतों को भी संग घसीट लिया। थोड़ी तो मर्यादा रखिए मैडम। बस यही कहूँगा की जो भी आरोप हैं आपके सब बेबुनियाद हैं ।१/४
— Anurag Kashyap (@anuragkashyap72) September 19, 2020
advertisement
You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]
ഒരു വലിയ സംഘം വനിതകൾക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ നിരവധി നടിമാരുമായും സഹകരിച്ചിട്ടുണ്ട്. ഇതുവരെ പരിചയപ്പെട്ട എല്ലാ സ്ത്രീകളോടും സ്നേഹത്തോടും ബഹുമാനത്തോടെയും കൂടി മാത്രമേ ഒറ്റയ്ക്കും പരസ്യമായും പെരുമാറിയിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
advertisement
തനിക്കെതിരെ ഉയർന്നിരിക്കുന്ന തരത്തിലുള്ള ആരോപണത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ട്വീറ്റുകൾ അവസാനിപ്പിച്ചു കൊണ്ടുള്ള കുറിപ്പിൽ പറയുന്നു. അടുത്തതായി എന്ത് സംഭവിക്കുമെന്നും പോസ്റ്റ് ചെയ്ത വീഡിയോയിൽ എത്രത്തോളം സത്യം ഉണ്ടെന്നും ഇല്ലെന്നും കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദിയിൽ ഉത്തരം നൽകിയതിന് അവസാനം അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.
തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ അനുരാഗ് കശ്യപ് ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് പായൽ ഘോഷ് ആരോപണം ഉന്നയിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2020 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Anurag Kashyap | ലൈംഗിക പീഡനാരോപണങ്ങൾ നിഷേധിച്ച് ട്വീറ്റുകളുമായി താരം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് അനുരാഗ് കശ്യപ്