advertisement

അനിയന്റെ കല്യാണം കൂടാൻ പോകാൻ ഇതേ വഴിയുള്ളൂ; രസകരമായ പോസ്റ്റുമായി നടൻ ആദിൽ ഇബ്രാഹിം

Last Updated:

Adil Ibrahim put up a new post before attending his younger brother's wedding | സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ കാലേ കൂട്ടി കണ്ടു കൊണ്ടാണ് ഈ ചേട്ടന്റെ പോക്ക്

അനിയന്റെ കല്യാണത്തിന് പങ്കെടുക്കാൻ പോകുന്ന ചേട്ടൻ ഇപ്പോഴും ബാച്ചിലർ ആണെങ്കിൽ എന്ത് ചെയ്യും? സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ കാലേ കൂട്ടി കണ്ടു കൊണ്ടാണ് ഈ ചേട്ടന്റെ പോക്ക്. നടനും, ആങ്കറും, മോഡലുമായ ആദിൽ ഇബ്രാഹിം ആണ് ഇളയ സഹോദരന്റെ കല്യാണം കൂടാൻ മുന്നൊരുക്കവുമായി പോകുന്നത്. അതിന് ആദിൽ കണ്ടെത്തിയ മാർഗമാണ് തലയിലെ ഈ തൊപ്പി.
"അനിയന്റെ കല്യാണത്തിന് എന്റെ സൈക്കളോടിക്കൽ മൂവ്‌." ആദിലിന്റെ പുതിയ ചിത്രത്തിന്റെ ക്യാപ്‌ഷൻ ഇങ്ങനെ. 'ഇല്ല ചോദിക്കണ്ട ഞാൻ ഇപ്പൊ കെട്ടുന്നില്ലാ' എന്നെഴുതിയ തൊപ്പി തലയിൽ വച്ച് കൊണ്ടാണ് ആദിൽ ഇങ്ങനെ പറയുന്നത്.
advertisement
ടെലിവിഷൻ അവതാരകനായി മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ആദിൽ. പ്രമുഖ മലയാളം ചാനലിലെ ഡാൻസ് റിയാലിറ്റി ഷോ അവതരണത്തിലൂടെയാണ് ആദിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ ചാനൽ റിപ്പോർട്ടറുടെ വേഷം ചെയ്തിരുന്നു. പൃഥ്വിരാജിന്റെ തന്നെ നയനിൽ ഡോക്ടർ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
അനിയന്റെ കല്യാണം കൂടാൻ പോകാൻ ഇതേ വഴിയുള്ളൂ; രസകരമായ പോസ്റ്റുമായി നടൻ ആദിൽ ഇബ്രാഹിം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement