Ajai Vasudev | അഭിനയത്തിനുശേഷം സംവിധായകൻ അജയ് വാസുദേവ് നിർമാതാവിന്റെ റോളിൽ
- Published by:user_57
- news18-malayalam
Last Updated:
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അജയ് വാസുദേവിൻ്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു വരികയാണ് സംവിധായകൻ ഷെഫിൻ സുൽഫിക്കർ
നിരവധി മാസ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു. ‘പ്രൊഡക്ഷൻ നമ്പർ 1’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. നവാഗതനായ ഷെഫിൻ സുൽഫിക്കർ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അജയ് വാസുദേവിൻ്റെ
സംവിധാന സഹായിയായി പ്രവർത്തിച്ചു വരികയാണ് ഷെഫിൻ സുൽഫിക്കർ. അജയ് വാസുദേവ്, ആസിഫ് എം.എ., സുസിന ആസിഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also read: ടൊവിനോയുടെ ‘അജയന്റെ രണ്ടാം മോഷണം’ ടീസർ പുറത്തിറക്കാൻ ഋതിക് ഉൾപ്പെടെ നാല് ഭാഷകളിലെ മുൻനിര നായകന്മാർ
മാല പാർവതി, മനോജ് കെ.യു., ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് കഥ ഒരുക്കുന്നത് അൽഡ്രിൻ പഴമ്പിള്ളിയാണ്. ക്യാമറ: പ്രസാദ് എസ്. സെഡ്., എഡിറ്റർ: ജെറിൻ രാജ്, ആർട്ട് ഡയറക്ടർ: അനിൽ രാമൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിസ്‌ന ഷെഫിൻ, വസ്ത്രലങ്കാരം: ഗോകുൽ മുരളി, ചീഫ് അസോസിയേറ്റ്: മിഥുൻ ശങ്കർ പ്രസാദ്, ആർട്ട് അസോസിയേറ്റ്: റോഷൻ, അസോസിയേറ്റ് ക്യാമറ: ഹരീഷ് എ.വി., പ്രൊഡക്ഷൻ കൺട്രോളർ: അൻവർ ആലുവ, പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിസൈൻസ്: ശിഷ്യന്മാർ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
advertisement
പകലും പാതിരാവും എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവിന്റേതായി എത്തുന്ന ചിത്രമാണിത്. മാളികപ്പുറം, മാർഗംകളി, ഷൈലോക്ക് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് കൂടി തന്റെ സാന്നിദ്ധ്യം ഉറപ്പിച്ച അജയ് വാസുദേവ് പിക്കാസോ, കട്ടീസ് ഗ്യാങ്, മുറിവ് എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
Summary: Malayalam film director Ajai Vasudev, known for movies starring Mammootty, forays into film production. He begins with an untitled short film which has many known names in the industry playing roles. Ajai has also marked his name as an actor
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 19, 2023 7:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Ajai Vasudev | അഭിനയത്തിനുശേഷം സംവിധായകൻ അജയ് വാസുദേവ് നിർമാതാവിന്റെ റോളിൽ