ഇന്റർഫേസ് /വാർത്ത /Film / Alia Bhatt in RRR | സീതയായി ആലിയ ഭട്ട്; രാജമൗലി ചിത്രം 'RRR' ലെ ലുക്ക്‌ പുറത്തുവിട്ടു

Alia Bhatt in RRR | സീതയായി ആലിയ ഭട്ട്; രാജമൗലി ചിത്രം 'RRR' ലെ ലുക്ക്‌ പുറത്തുവിട്ടു

ആലിയ ഭട്ടിന്റെ ലുക്ക്

ആലിയ ഭട്ടിന്റെ ലുക്ക്

Alia Bhatt reprises the role of Sita in Rajamouli movie RRR | ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്

  • Share this:

ഹൈദരാബാദ്: എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന RRR സിനിമയിലെ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക്‌ പുറത്ത് വിട്ടു.

ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ.കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്.  10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

കോവിഡ് പ്രതിസന്ധിയും ഷൂട്ടിംഗ് മുടക്കവും

2020 ഒക്ടോബറിൽ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം RRR ഷൂട്ടിംഗ് പുനഃരാരംഭിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മാർച്ച് മാസം ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ഒക്ടോബർ അഞ്ചിനാണ് ഷൂട്ടിംഗ് വീണ്ടും തുടങ്ങിയത്.

2020 ജൂലൈ മാസത്തിൽ രാജമൗലിക്കും കുടുംബത്തിനും കോവിഡ് ബാധയേറ്റിരുന്നു. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

"ഇടവേളയൽപ്പം നീണ്ടു പോയി. പക്ഷെ അതെല്ലാം സിനിമയെ മെച്ചമാക്കാൻ ഉപകരിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എവിടെ മുടങ്ങിയോ, അവിടെ നിന്നും ആരംഭിക്കാൻ ഞങ്ങളുടെ മുഴുവൻ ക്രൂവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രേക്ഷകർക്ക് മുൻപിൽ സിനിമയെത്തിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. പിന്തുണച്ച എല്ലാവർക്കും നന്ദി," ഷൂട്ടിംഗ് ആരംഭിച്ചു കൊണ്ട് രാജമൗലി പറഞ്ഞതിങ്ങനെ. ഷൂട്ടിംഗ് ആരംഭിച്ചതിന്റെ മേക്കിങ് വീഡിയോയും സംഘം പുറത്തുവിട്ടിരുന്നു.

Summary: B-Town diva Alia Bhatt will reprise the role of Sita in Baahubali franchise director S.S. Rajamouli directorial RRR. The multi-million production starring Jr. NTR and Ram Charan in the lead roles is slated to be released in 10 languages

First published:

Tags: Alia Bhatt, Rajamouli, RRR, S.S. Rajamouli