ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഭേദിച്ച് കന്നഡ ചിത്രം KGF 2 മുന്നോട്ട് പോകുമ്പോൾ യഷിന്റെ (Yash) പ്രകടനത്തെ അഭിനന്ദിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ (Allu Arjun) ട്വീറ്റ്. യഷിന്റെ പകിട്ടാർന്ന പ്രകടനത്തെയും അതിന്റെ തീവ്രതയെയും പ്രശംസിക്കുന്ന അല്ലു അർജുൻ സഞ്ജയ് ദത്തിന്റെ ആകർഷകമായ വില്ലൻ ഗെറ്റപ്പിനെയും രവീണ ടണ്ടന്റെ റാമിക സെന്നിനെയും ശ്രീനിധി ഷെട്ടിയെയും മറ്റെല്ലാ അഭിനേതാക്കളെയും പ്രശംസിക്കുന്നുണ്ട്. മികവാർന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഒരുക്കിയ രവി ബസ്രൂരിനും ഭുവൻ ഗൗഡക്കും ഒപ്പം എല്ലാ സാങ്കേതിക വിദഗ്ധരോടുമുള്ള ബഹുമാനവും അറിയിക്കുന്നുവെന്നാണ് ട്വീറ്റ്.
'പ്രശാന്ത് നീൽ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റർ 2. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോടും ബോധ്യത്തോടും എന്റെ ആദരവ്. ഈ സിനിമാ അനുഭവത്തിനും ഇന്ത്യൻ സിനിമയുടെ പതാക വാനോളം നിലനിർത്തിയതിനും എല്ലാവർക്കും നന്ദി.' ട്വീറ്റിന് താഴെ അല്ലു അർജുൻ കുറിച്ചു.
KGF ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 700 കോടിയാണ്. 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് KGF 2 ന്‍റെ ഹിന്ദി പതിപ്പ്.
മേക്കിംഗിലെ മികച്ച നിലവാരവും ചടുലവും ആകർഷണീയവുമായ ആഖ്യാനവും KGFനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നു. തിയെറ്ററുകളിൽ വൻ വിജയമായി തീർന്ന KGF ചാപ്റ്റർ 2ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോൺ സ്വന്തമാക്കിയത്.
2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് KGF.
Summary: Allu Arjun is all praise for Yash starring pan-Indian blockbuster KGF: Chapter 2. "Big congratulations to KGF2 . Swagger performance & intensity by @TheNameIsYash garu. Magnetic presence by @duttsanjay ji @TandonRaveena ji @SrinidhiShetty7 & all actors. Outstanding BGscore & excellent visuals by @RaviBasrur @bhuvangowda84 garu . My Respect to all technicians," Allu tweeted
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.