പ്രഭാസ്, ദീപിക പദുകോൺ സിനിമയുടെ ക്യാൻവാസ് വലുതാകുന്നു; ചിത്രത്തിൽ അമിതാഭ് ബച്ചനും

Last Updated:

Amitabh Bachchan comes on board Prabhas-Deepika Padukone movie | മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമാണ് പ്രഭാസ് 21

പ്രഭാസ്-ദീപിക പദുകോൺ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ അണിചേരാൻ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും. നിർമ്മാതാക്കളായ വൈജയന്തി ഫിലിംസ് ആണ് പ്രഖ്യാപനം നടത്തിയത്. മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമാണ് പ്രഭാസ് 21.
"അദ്ദേഹത്തിന് മുന്നിൽ വന്ന ഒട്ടേറെ ചിത്രങ്ങളിൽ നിന്നും ഞങ്ങളുടെ സിനിമ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹം ഒരു മുഴുനീള വേഷമാവും ചെയ്യുക. ഇതിഹാസ താരത്തിന് ചേരും വിധം ആ കഥാപാത്രം അണിയിച്ചൊരുക്കാൻ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ," സംവിധായകൻ നാഗ് അശ്വിൻ പറഞ്ഞു.
2022 വേനലവധിക്കാലത്ത് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ലോഞ്ച് ചെയ്യുമെന്നും 2021 അവസാനം വരെ ഷൂട്ടിംഗ് തുടരുമെന്നും നിര്‍മ്മാതാവ് അറിയിച്ചിരുന്നു.
advertisement
ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറിന് പോസ്റ്റ് പ്രൊഡക്ഷന്‍ കുറഞ്ഞത് ആറുമാസം എടുക്കുമെന്ന് അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു. വൈജയന്തി ക്രിയേഷന്‍സ് 300 കോടിയിലധികം രൂപ ഈ സ്വപ്ന പദ്ധതിക്കായി ചെലവഴിക്കുന്നുണ്ടെന്നും അതില്‍ ഒട്ടനവധി ഗ്രാഫിക്സ്, സിജിഐ ജോലികള്‍ ഉള്‍പ്പെടുമെന്നും സൂചനയുണ്ട്.
വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
advertisement
തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. മറ്റു നിരവധി ഭാഷകളിലേക്കുള്ള മൊഴിമാറ്റവും പരിഗണിക്കുന്നുണ്ട്. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ പുരസ്‌കാരങ്ങളിലും ബോക്‌സ് ഓഫിസിലും വിജയം നേടിയ സംവിധായകനാണ് നാഗ് അശ്വിന്‍.
300 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സാഹോ ആണ് പ്രഭാസിന്റേതായി ഒടുവില്‍ റിലീസായത്. രാധാകൃഷ്ണകുമാര്‍ ഒരുക്കുന്ന സിനിമ രാധേശ്യാം ആണ് പ്രഭാസിന്റെ മറ്റൊരു ചിത്രം.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന പ്രതിഫല തുക ഈ ചിത്രത്തിനായി ദീപിക പദുകോൺ വാങ്ങുമെന്ന്‌ റിപ്പോർട്ടുകൾ വന്നിരുന്നു. നായകന് സമാനമായ നിലയിൽ തന്നെയാവും തുകയെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്. മൈക്കിള്‍ മദന കാമരാജന്‍, അപൂര്‍വ്വരാഗം തുടങ്ങിയ സിനിമകളുടെ ശില്പി സിംഗീതം ശ്രീനിവാസ റാവു ഈ പ്രൊജക്റ്റിന്റെ മെന്ററായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രഭാസ്, ദീപിക പദുകോൺ സിനിമയുടെ ക്യാൻവാസ് വലുതാകുന്നു; ചിത്രത്തിൽ അമിതാഭ് ബച്ചനും
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement