Kathanar | ജയസൂര്യയുടെ കത്തനാരുടെ 'ക' എന്താ ഇങ്ങനെ? ആ രഹസ്യം കണ്ടെത്തി പ്രേക്ഷകൻ

Last Updated:

കത്തനാർ എന്ന വാക്കിലെ 'ക' ചിലർക്കെങ്കിലും കൗതുകം ഉണർത്തിക്കാനും. ഇതേക്കുറിച്ച് ഒരു പ്രേക്ഷകന്റെ കണ്ടെത്തൽ

കത്തനാർ
കത്തനാർ
ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം ‘കത്തനാർ’ ഗ്ലിമ്പ്സ് വീഡിയോ ഏറെക്കുറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യ ചിത്രം എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന സിനിമയിൽ കടമറ്റത്തു കത്താനാരുടെ ഐതിഹാസിക ജീവിതം അഭ്രപാളികളിൽ എത്തിക്കുന്നത് ജയസൂര്യയാണ്. വീഡിയോ പുറത്തുവന്നപ്പോൾ കത്തനാർ എന്ന വാക്കിലെ ‘ക’ ചിലർക്കെങ്കിലും കൗതുകം ഉണർത്തിക്കാനും. ഇതേക്കുറിച്ച് ഒരു പ്രേക്ഷകന്റെ കണ്ടെത്തൽ വളരെ രസകരമായി ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്.
ജോസ്‌മോൻ വാഴയിൽ എന്ന പ്രേക്ഷകൻ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റബെയ്‌സ് എന്ന ഗ്രൂപ്പിലാണ് ഈ വിഷയം പോസ്റ്റ് ചെയ്തത്.
‘കത്തനാർ’… ഇതിപ്പോ കത്തനാർന്ന് തന്നെയല്ലേ വായിക്കേണ്ടത്? ഇങ്ങനെ ഒരു ‘ക’… ഇതെന്തുട്ടുങ്കാ? എന്നൊരു ചോദ്യം പൊന്തിവരുന്നുണ്ട്….! എൻ്റെ മനസിലും തോന്നി… കള്ളിയങ്കാട്ട് നീലിയുടെ ഏതോ തല തിരിഞ്ഞ പ്രണയത്തെ ഓർമ്മിപ്പിക്കാനാവും ഈ തല തിരിഞ്ഞ ഹൃദയം എന്നൊക്കെ ചിന്തിച്ചു. പിന്നെ ആ ആദ്യാക്ഷരത്തെ എങ്ങനെ ക ആയി കാണാം എന്നും നോക്കി. എന്നാലും അങ്ങട് ഒക്കുന്നില്ല. അങ്ങനെയാണ് ചില സൂർത്തുക്കൾ ഓരോ ആശയങ്ങളുമായി വരുന്നത്…!
advertisement
അതൊരു മൂങ്ങയെപ്പോലുണ്ടെന്ന് പറഞ്ഞ Nizar ആശാൻ മുതൽ… ഠത്തനാർ എന്നാണെന്നും തത്തനാർ എന്നാണെന്നും തീയാണെന്നും വേറെ ചിലർ…. അങ്ങനെ…. അത് തെങ്ങിൻ്റെ ക ആണ്… ആ ക അവിടെ ചേർത്ത് കത്തനാർ എന്ന് വായിക്കേണ്ട ബ്രില്യൻസാണെന്ന് വരെ ചർച്ചയെത്തിച്ച Sebastian ബ്രോ…!!
അതിനിടയിലാണ് അത് തുളു ഭാഷയുടെ എഴുത്ത് ലിപിയായ തിഗലാരി എന്നറിയപ്പെടുന്ന തുളു ലിപിയിലെ ‘ക’യാണ് എന്ന കണ്ടെത്തലുമായി Azeef എത്തിയത്. അത് തുളുവാണെന്നതിന് Ragesh യും Jishnu വും സപ്പോർട്ടായി…!! ആ ഉത്തരം ശരിയാണ് എന്നാണ് ഒറ്റനോട്ടത്തിൽ മനസിലാക്കേണ്ടത്. എന്നാൽ…. കടമറ്റത്ത് ജീവിച്ചിരുന്ന കത്തനാർക്ക് തുളു ലിപിയുമായി എന്ത് ബന്ധമാണുണ്ടാവുക എന്നതായി പിന്നെ ചിന്ത.
advertisement
തുളു ലിപി പ്രധാനമായും ഉപയോഗിച്ചിരുന്നത് വേദമന്ത്രങ്ങൾ എഴുതുന്നതിന് ആയിരുന്നു എന്ന് വായിച്ചറിഞ്ഞു. കടമറ്റത്ത് കത്തനാറുമായി തുളുലിപി കണക്റ്റാവുന്നത് ആ മന്ത്രപഠനങ്ങൾ വഴി തന്നെയാവണം. ആ മാന്ത്രികവിദ്യകൾ തന്നെയാണല്ലോ അദ്ദേഹത്തെ അറിയപ്പെടുന്ന കടമറ്റത്ത് കത്തനാർ ആക്കി മാറ്റിയതും.
അപ്പോൾ ഇനി കൺഫ്യൂഷൻ വേണ്ട… മന്ത്രങ്ങളുടെ പവറോടെ തുളുലിപിലെ ‘ക’ യിൽ തുടങ്ങി മലയാളത്തിലേക്ക് വരികയാണ്… കത്തനാർ…!!,” എന്നാണ് ജോസ്‌മോൻറെ കുറിപ്പ്.
ഇത് പഴയകാല വട്ടെഴുത്തിന്റെ രൂപമാണ് എന്നും വാദമുണ്ട്, എന്തായാലും ഈ ‘ക’യുടെ പിന്നിലെ രഹസ്യം വരും ദിവസങ്ങളിൽ ചലച്ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിടും എന്ന് പ്രതീക്ഷിക്കാം.
advertisement
Summary: An enthusiastic viewer decodes the uniqueness behind the letter Ka in Jayasurya movie Kathanar
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kathanar | ജയസൂര്യയുടെ കത്തനാരുടെ 'ക' എന്താ ഇങ്ങനെ? ആ രഹസ്യം കണ്ടെത്തി പ്രേക്ഷകൻ
Next Article
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement