Shah Rukh Khan | തുടർച്ചയായി മൂന്നാം വട്ടവും കോടികൾ വാരിക്കൂട്ടുമോ? ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ ഡങ്കി അപ്ഡേറ്റ്
- Published by:user_57
- news18-malayalam
Last Updated:
രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കിയുടെ ക്രിസ്മസ് റിലീസിലൂടെ 2023 ലെ ഹാട്രിക് നേടാനൊരുങ്ങുകയാണ് ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാന്റെ ജന്മദിനമായ നവംബർ 2 ന് ഡങ്കി ടീസർ പുറത്തിറക്കാനൊരുങ്ങി രാജ്കുമാർ ഹിരാനിയും സംഘവും. ജന്മദിനത്തിൽ ആരാധകർക്കായി ഒരു പ്രത്യേക ഇവന്റും സംഘടിപ്പിക്കുന്നുണ്ട് ഷാരൂഖ് ഖാൻ. ആരാധകർക്കൊപ്പം ഇരുന്നു ചിത്രത്തിന്റെ ടീസർ കാണാൻ ആണ് പിറന്നാൾ വിരുന്ന് ഒരുക്കുന്നത്.
പത്താൻ, ജവാൻ എന്നീ രണ്ട് എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചതിന് ശേഷം രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കിയുടെ ക്രിസ്മസ് റിലീസിലൂടെ 2023 ലെ ഹാട്രിക് നേടാനൊരുങ്ങുകയാണ് ഷാരൂഖ് ഖാൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ രണ്ട് പേരായ ഷാരൂഖ്, രാജു ഹിരാനി എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്, ഇത് ബോക്‌സ് ഓഫീസിൽ പിടിച്ചടക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ .
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിൻറെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും, ജിയോ സ്റ്റുഡിയോയും ചേർന്ന് ആണ് ഡങ്കി നിർമ്മിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്കുമാർ ഹിരാനി തന്റെ പ്രേക്ഷകർക്കായി സൃഷ്ടിച്ച ലോകത്തെ SRK യിലൂടെ പരിചയപ്പെടുത്തുന്നതാണ് ടീസർ. ഒപ്പം SRK യുടെ മറ്റൊരു അവതാരവും ആരാധകർക്കു കാണാം. കേരള പ്രമോഷൻസ്- പപ്പെറ്റ് മീഡിയ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 31, 2023 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Shah Rukh Khan | തുടർച്ചയായി മൂന്നാം വട്ടവും കോടികൾ വാരിക്കൂട്ടുമോ? ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ ഡങ്കി അപ്ഡേറ്റ്