ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട 'പക'യുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് അനുരാഗ് കശ്യപ്
- Published by:user_57
- news18-malayalam
Last Updated:
ഈ വർഷം TIFF ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് 'പക'
നവാഗത സംവിധായകൻ നിതിൻ ലൂക്കോസിന്റെ പക (റിവർ ഓഫ് ബ്ലഡ്) കഴിഞ്ഞയാഴ്ച ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ TIFF അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ TIFF ട്രെയ്‌ലർസിലൂടെ പകയുടെ ട്രെയ്‌ലർ പുറത്തിറക്കി. ഈ വർഷം TIFF ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് 'പക'. നിതിൻ ലൂക്കോസാണ് പകയുടെ രചനയും സംവിധാനവും.
അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ്. അരുണിമ ശങ്കർ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ബേസിൽ പൗലോസ്, വിനിത കോശി, നിധിൻ ജോർജ്, ജോസ് കിഴക്കൻ, അതുൽ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായർ, ജോസഫ് മാനിക്കൽ, മറിയക്കുട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത്.
Proud to launch the trailer for PAKA (River of Blood), a tale of love and revenge set in the wild beauty of Wayanad. World Premiere at TIFF 2021 September 9-18 @Pakathefilmhttps://t.co/EzrzE1k8XM
— Anurag Kashyap (@anuragkashyap72) August 12, 2021
advertisement
വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതും. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം ഉറങ്ങുന്ന ചിത്രം ഒരു സ്വപ്നമായിരുന്നു എന്ന് നിതിൻ പറയുന്നു. ഒരപ്പ് എന്ന വയനാടൻ ഉൾഗ്രാമത്തിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ പക ഇന്നെത്തി നിൽക്കുന്നത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് എന്നതിൽ സംവിധായകന് ചാരിതാർഥ്യം.
advertisement
മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറന്റോയിൽ സെലക്ടാവുന്ന മലയാള ചിത്രമാണ് പക (River of Blood).
Summary: Malayalam movie Paka (River of Blood) had its trailer released on the official YouTube channel of Toronto International Film Festival (TIFF). The film directed by Nithin Lukose is the second movie after Jallikattu to enter the prestigious global festival for world movies
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 13, 2021 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട 'പക'യുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് അനുരാഗ് കശ്യപ്