നീണ്ട ഇടവേളയ്ക്ക് ശേഷം അർച്ചന കവി വേഷമിടുന്ന മലയാള ചിത്രം; 'വൺ പ്രിൻസസ് സ്ട്രീറ്റ്' ഷൂട്ടിംഗ് പൂർത്തിയായി

Last Updated:

ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ

ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന
‘വൺ പ്രിൻസസ് സ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ പൂർത്തിയായി. വളരെ വർഷങ്ങൾക്ക് ശേഷം അർച്ചന കവി  വേഷമിടുന്ന മലയാള സിനിമയാണ്.
ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു.
advertisement
കോ പ്രൊഡ്യൂസർ- യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ്, എന്നിവർ ചേർന്ന് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു. എഡിറ്റർ- ആയൂബ്ബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് ചെറുപൊയ്ക, കല- വേലു വാഴയൂർ, വസ്ത്രാലങ്കാരം- റോസ് റെജീസ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- യെല്ലോ ടൂത്ത്സ്, സ്റ്റണ്ട്- മാഫിയ ശശി, നൃത്തം- അനഘ മറിയ, ഋഷി, നീരജ് സുകുമാരൻ, വിഎഫ്എക്‌സ്-ജിഷ്ണു രഘു പിഷാരടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ.എസ്. ഷൈൻ, അസോസിയേറ്റ് ഡയറക്ടർ- റിനീഷ് പവിത്രൻ, അസിസ്റ്റന്റ് ഡയറക്ടർ-യതീന്ദ്രൻ, ഫെമിന നെൽസൺ, ആനന്ദ് സജീവ്, അഭിജിത്ത് സൂര്യ, വിശാഖ് നാഥ്, ഫിനാൻസ് കൺട്രോളർ -ആന്റണി ജോയ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ- മൈക്കിൾ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊഡക്ഷൻ മാനേജർ- ബിനു തോമസ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
നീണ്ട ഇടവേളയ്ക്ക് ശേഷം അർച്ചന കവി വേഷമിടുന്ന മലയാള ചിത്രം; 'വൺ പ്രിൻസസ് സ്ട്രീറ്റ്' ഷൂട്ടിംഗ് പൂർത്തിയായി
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടിൽ വി ഡി സതീശനെതിരെ കടുത്ത സൈബർ ആക്രമണം; ഒഴിഞ്ഞു നിന്ന് മറ്റു നേതാക്കൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടിൽ വി ഡി സതീശനെതിരെ കടുത്ത സൈബർ ആക്രമണം; ഒഴിഞ്ഞു നിന്ന് മറ്റു നേതാക്കൾ
  • വി ഡി സതീശനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല.

  • സതീശന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ അസഭ്യവർഷവും പരിഹാസവും നിറഞ്ഞു.

  • സൈബർ ആക്രമണങ്ങൾക്കിടയിലും നിലപാടിൽ ഉറച്ചുനിൽക്കാനാണ് സതീശന്റെ തീരുമാനം.

View All
advertisement