അസ്കർ അലി നായകനാകുന്ന കോമഡി ചിത്രം ജീംബൂംബ; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Last Updated:
ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനാകുന്ന കോമഡി ത്രില്ലർ ചിത്രം ജീംബൂംബായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 'ബെയ്സ്ഡ് ഓൺ എ റീൽ സ്റ്റോറി' എന്ന ടാഗ് ലൈനിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നവാഗതനായ രാഹുൽ രാമചന്ദ്രൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മിസ്റ്റിക് ഫ്രയിംസിൻറെ ബാനറിൽ സച്ചിൻ വി ജിയാണ് നിർമിക്കുന്നത്. വിവേക് രാജ്, ലിമു ശങ്കർ, രാഹുൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ.
ബൈജു സന്തോഷ് , അനീഷ് ഗോപാൽ , അഞ്ജുകുര്യൻ , നേഹാ സക്സേന , കണ്ണൻ നായർ, ലിമു ശങ്കർ, രാഹുൽ നായർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. പിഎസ് ജയഹരി, ജുബൈർ മുഹമ്മദ് എന്നിവരാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. മല്ലു റാപ്പർ ഫെജോയും ഒരു ഗാനം കൈകാര്യം ചെയ്തിട്ടുണ്ട്.
ഓഗസ്റ്റിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷം ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 06, 2018 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അസ്കർ അലി നായകനാകുന്ന കോമഡി ചിത്രം ജീംബൂംബ; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി









