പുത്തൻ ലുക്കിൽ ബാബു ആന്റണി; ആക്ഷൻ ഹീറോയായി ഒമർ ലുലു ചിത്രം പവർ സ്റ്റാറിൽ

Babu Antony appears in a new get-up in Power Star | 'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലെെനുമായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്

News18 Malayalam | news18-malayalam
Updated: July 2, 2020, 6:45 AM IST
പുത്തൻ ലുക്കിൽ ബാബു ആന്റണി; ആക്ഷൻ ഹീറോയായി ഒമർ ലുലു ചിത്രം പവർ സ്റ്റാറിൽ
പവർ സ്റ്റാറിൽ ബാബു ആന്റണി
  • Share this:
യൗവനത്തിന്റെയും ക്യാംപസുകളുടെയും കഥകള്‍ പറഞ്ഞ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക്ഷന്‍ ചിത്രമാണ് 'പവര്‍ സ്റ്റാര്‍'.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ കിംഗ് ബാബു ആന്റണി നായകനാവുന്നു.

തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആന്റണി, ഒരു ഇടവേളക്കു ശേഷം ഒരു മാസ്സ് ചിത്രത്തിലൂടെ നായകനായി പ്രേക്ഷകരുടെ മുന്നിൽ തിരിച്ചെത്തുകയാണ്.

Also read: ഒമർ ലുലുവിന്റെ മാസ്സ് എന്റെർറ്റൈനെർ 'പവർസ്റ്റാർ' മുന്നൊരുക്കങ്ങൾ ആരംഭിച്ചു

വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നി പ്രശസ്തരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.

'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലെെനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു.

വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

ഒമർ ലുലുവിന്റെയും ബാബു ആന്റെണിയുടെയും കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവർസ്റ്റാറില്‍ ആക്ഷൻ രംഗങ്ങൾ തന്നെയായിരിക്കും ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവര്‍സ്റ്റാര്‍ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു.

പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംങ് ഒക്ടോബറില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്ന മുറക്ക് തുടങ്ങുവാനുളള ഒരുക്കത്തിലാണ്. വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്
First published: July 2, 2020, 6:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading