Sushant Singh Rajput | ആകാൻഷ രഞ്ജൻ കപൂറിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് സുശാന്ത്; വൈറലായി പഴയ ചിത്രം
Last Updated:
SSR Death Case | തന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ റിയ ചക്രവർത്തിക്ക് നീതി തേടുകയാണ് ആകാൻഷ. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ട പേരാണ് റിയയുടേത്.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നടി ആകാൻഷ രഞ്ജൻ കപൂറിനൊപ്പമുള്ള ചിത്രമാണ് ഇത്. 2017ലെ ദീപാവലി സമയത്ത് രമേഷ് റ്റൗറാനിയുടെ ബോളിവുഡ് പാർട്ടിയിൽ നിന്നുള്ളതാണ് ആ ചിത്രം. ആകാൻഷ തന്റെ ഇൻസ്റ്റഗ്രാം ടൈം ലൈനിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.
ജൂൺ പതിനാലിന് സുശാന്ത് മരിച്ചതിനു പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ഒരു സെൽഫിയും ആകാൻഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'എല്ലാക്കാലത്തേക്കും' എന്ന കുറിപ്പോടെ ആയിരുന്നു സോഷ്യൽമീഡിയയിൽ അവർ ചിത്രം പങ്കുവച്ചത്.
advertisement
അതേസമയം, തന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ റിയ ചക്രവർത്തിക്ക് നീതി തേടുകയാണ് ആകാൻഷ. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ട പേരാണ് റിയയുടേത്. വളരെ നീളമുള്ള പോസ്റ്റിൽ 'തെറ്റായ ആഖ്യാനം സൃഷ്ടിക്കുകയും കുറച്ച് ടിആർപിക്കായി ഒരു രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആകാൻഷ കുറിച്ചു. ഉച്ചത്തിൽ സംസാരിക്കുന്നവർ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെന്നും വിഷാദരോഗം ഒരു രോഗമാണെന്നും ആകാൻഷ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
advertisement
advertisement
നമ്മുടെ രാജ്യത്ത് ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ പീഡിപ്പിച്ച പുരുഷനേക്കാൾ പീഡിപ്പിക്കപ്പെട്ട സ്ത്രീയിൽ കുറ്റം കണ്ടെത്താനാണ് നമ്മൾ ശ്രമിക്കുന്നത്. ബലാത്സംഗം ചെയ്യാൻ പുരുഷനെ പ്രേരിപ്പിച്ചെന്ന് സ്ത്രീയിൽ കുറ്റം കണ്ടെത്തുന്നെന്നും തന്റെ കുറിപ്പിൽ ആകാൻഷ പറയുന്നു.
അതേസമയം, സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മയക്കുമരുന്ന് കേസിൽ മുംബൈയിൽ ഞായറാഴ്ച ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. നാർകോടിക്സ് കൺട്രോൾ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ, ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 16 ആയി. അതേസമയം, മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മുംബൈ, ഗോവ എന്നിവിടങ്ങളിൽ റെയ്ഡും ശക്തമാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput | ആകാൻഷ രഞ്ജൻ കപൂറിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് സുശാന്ത്; വൈറലായി പഴയ ചിത്രം