നസ്രിയയുടെ അനുജൻ നവീനിന്റെ കയ്യിലെ കുഞ്ഞു താരപുത്രൻ ആരാണ്?

Can you identify who the celeb kid Naveen Nazim is holding? | നവീനിന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്പെഷ്യൽ പോസ്റ്റ് എത്തിയിരിക്കുന്നു

news18india
Updated: July 21, 2019, 4:28 PM IST
നസ്രിയയുടെ അനുജൻ നവീനിന്റെ കയ്യിലെ കുഞ്ഞു താരപുത്രൻ ആരാണ്?
നവീൻ പോസ്റ്റ് ചെയ്ത ചിത്രം
  • Share this:
പ്രിയ നായിക നസ്രിയ നസീമിന്റെ അനുജൻ നവീൻ നസീം അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയാണ്. അമ്പിളി എന്ന സൗബിൻ ഷാഹിർ ചിത്രത്തിലാണ് നവീൻ ആദ്യമായി വേഷമിടുന്നത്. ഒരു വർഷത്തിന് മുൻപ് പ്രഖ്യാപിച്ച ചിത്രമാണിത്. ഇപ്പോൾ ഇതാ നവീനിന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്പെഷ്യൽ പോസ്റ്റ് എത്തിയിരിക്കുന്നു. ഒരു കൊച്ചു കുഞ്ഞിനെ കയ്യിൽ എടുത്തിരിക്കുന്ന നവീൻ ആണ് ചിത്രത്തിലുള്ളത്. നവീനിന്റെ കയ്യിൽ ഇരിക്കുന്നത് ഒരു താര പുത്രൻ ആണ്. ഇതാണ് ആ പോസ്റ്റ്.

കുഞ്ഞിന്റെ പേര് ഓർഹൻ. നവീനിന്റെ ചിത്രത്തിലെ നായകൻ സൗബിൻ ഷാഹിറിന്റെ മകനാണ് ഓർഹൻ. ഇക്കഴിഞ്ഞ മെയ് 10നാണ് തനിക്കൊരു മകൻ ഉണ്ടായ വിവരം സൗബിൻ പ്രേക്ഷക ലോകത്തെ അറിയിക്കുന്നത്. ഭാര്യ ജാമിയ മകനെ കയ്യിലേന്തിയ ചിത്രം സൗബിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.അമ്പിളിയിൽ നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവീൻ ആണ്. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്ലിങിനും യാത്രക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍