• HOME
 • »
 • NEWS
 • »
 • film
 • »
 • Mammootty | ചമയങ്ങളില്ലാത്ത മുഖമുള്ള 'ചമയങ്ങളുടെ സുൽത്താൻ'; മമ്മൂട്ടിയുടെ പിറന്നാൾ സ്‌പെഷൽ വീഡിയോ ശ്രദ്ധനേടുന്നു

Mammootty | ചമയങ്ങളില്ലാത്ത മുഖമുള്ള 'ചമയങ്ങളുടെ സുൽത്താൻ'; മമ്മൂട്ടിയുടെ പിറന്നാൾ സ്‌പെഷൽ വീഡിയോ ശ്രദ്ധനേടുന്നു

94 വയസ്സുള്ള ഒരു മമ്മൂട്ടി ആരാധികയായ വയോധികയുടെ ആവേശം വീഡിയോയുടെ മറ്റൊരു പ്രത്യേകതയാണ്

ചമയങ്ങളുടെ സുൽത്താൻ

ചമയങ്ങളുടെ സുൽത്താൻ

 • Last Updated :
 • Share this:
  മമ്മൂട്ടിയുടെ (Mammootty) പിറന്നാൾ സ്‌പെഷൽ വീഡിയോ 'ചമയങ്ങളുടെ സുൽത്താൻ' (Chamayangalude Sulthan) രണ്ടാം ഭാഗം പുറത്തിറങ്ങി. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്തംബർ 7 നായിരുന്നു ഈ ട്രിബൂട്ട് സീക്വൽ പുറത്തിറക്കിയത്. ആദ്യ ഭാഗത്തിൽ അനു സിത്താരയിലൂടെയും, രണ്ടാം ഭാഗത്തിൽ മിയയിലൂടെയും ആണ് കഥ പറഞ്ഞുപോകുന്നത്. ഒരു ജേർണലിസ്റ്റിന്റെ യാത്രയാണ് 'ചമയങ്ങളുടെ സുൽത്താൻ 2'.

  മിയയെ കൂടാതെ സംവിധായകൻ ലാൽ ജോസിന്റെ വിവരണവും, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ അനുഗ്രഹത്തോടെയും കൂടിയാണ് ചമയങ്ങളുടെ സുൽത്താൻ തുടങ്ങുന്നത്. 94 വയസ്സുള്ള ഒരു മമ്മൂട്ടി ആരാധികയായ വയോധികയുടെ ആവേശം വീഡിയോയുടെ മറ്റൊരു പ്രത്യേകതയാണ്.  രചനയും സംവിധാനവും - സാനി യാസ്, നിർമ്മാണം - സമദ് (ട്രൂത്ത് ഫിലിംസ്), പ്രോജക്ട് ഡിസൈനർ & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വൈശാഖ് സി വടക്കേവീട്, ഛായാഗ്രഹകർ - സജാദ് കക്കു, അൻസൂർ, വിഷ്ണു എം പ്രകാശ്, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് അജയ് ശേഖർ, എഡിറ്റ് & കളറിംഗ് - അരുൺ പി ജി, പ്രൊഡക്ഷൻ കൺട്രോളർ - ബിപിൻ ബെൻസൺ ജോസഫ്, അസോസിയേറ്റ് ഡയറക്ടർമാർ - ശബരീഷ് ആർ, ജിന്റോ തെക്കിനിയത്ത്, സഫ സാനി, സഹാസംവിധായകർ - ജിതിൻ പാറ, രാജീവ് രാജൻ, സൗണ്ട് ഡിസൈൻ - അനൂപ് വൈറ്റ്‌ലാൻഡ്, ക്യാമറ പിന്തുണ: നൂറുദ്ധീൻ ബാവ, ഹൃഷികേശ്, അജ്മൽ ലത്തീഫ്, വിഷ്ണു പ്രഭാത്, അഡീഷണൽ പ്രോഗ്രാമിംഗ് - ആനന്ദ് ശേഖർ, ഡ്രോൺ: സൽമാൻ യാസ്, നിശ്ചലദൃശ്യങ്ങൾ : റബീഹ് മുഹമ്മദ്, ടൈറ്റിൽ ഗ്രാഫിക്സ്: ബിലാൽ അഹമ്മദ്, മാഷപ്പ് കട്ട്സ് : ലിന്റോ കുര്യൻ ,മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് : സീതാലക്ഷ്മി (പപ്പറ്റ് മീഡിയ).
  View this post on Instagram


  A post shared by Dulquer Salmaan (@dqsalmaan)


  നടനെന്ന നിലയിൽ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 400-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ 71-ാം ജന്മദിനമാണ് കടന്നുപോയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ അദ്ദേഹം, ശ്രദ്ധേയവും കഠിനവുമായ വേഷങ്ങളിലൂടെ അദ്ദേഹം തന്റെ മികവ് പലകുറി തെളിയിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ അതുല്യമായ ചാരുതയും കഴിവും നടനെന്ന നിലയിൽ അദ്ദേഹത്തെ വേറിട്ടതാക്കി.

  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിലെ ചിത്രങ്ങളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  Summary: Chamayangalude Sulthan is a video tribute to actor Mammootty, who turned 71 on September 7. The second edition comes with a narration of director Lal Jose and actor Mia. The footage also included author M.T. Vasudevan Nair. Mammootty has over 400 movies in an illustrious career spanning several decades in Malayalam and other languages
  Published by:user_57
  First published: