ഷെഫ് രായേഷിനൊപ്പം നാടൻ ഹോട്ടലിന്റെ അടുക്കളയിൽ ലുങ്കി മടക്കിക്കുത്തി ഷെഫ് പിള്ള; രസം നിറഞ്ഞ ടീസറുമായി 'ചീനാ ട്രോഫി'

Last Updated:

സ്വാദേറിയ നാടൻ ഭക്ഷണങ്ങളുടെ പട്ടികയിലൂടെ പ്രേക്ഷകരെ രുചിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാണ് ചീനാ ട്രോഫി

ചീനാ ട്രോഫി
ചീനാ ട്രോഫി
സ്വാദേറിയ നാടൻ ഭക്ഷണങ്ങളുടെ പട്ടികയിലൂടെ പ്രേക്ഷകരെ രുചിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാണ് ചീനാ ട്രോഫി. ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. നാട്ടിലെ നല്ല നാടൻ ഭക്ഷണങ്ങളെ പ്രാധാന്യത്തോടെ വെളിപ്പെടുത്തുന്ന ടീസറാണ്. നവാഗതനായ അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൻ മൂവീസ് ലിമിറ്റഡിൻ്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലി മേരി ജോയ്, ലിജോ ഉലഹന്നൻ എന്നിവരാണ് നിർമ്മിക്കുന്നത്. ഷെഫ് പിള്ളയുടെ സർപ്രൈസ് എൻട്രിയാണ് ഹൈലൈറ്റ്.
പുഴയും, പാടവും ഒക്കെയുള്ള ഒരു തനി നാട്ടുമ്പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ കുറച്ചു പേരുടെ തികച്ചും റിയലിസ്റ്റിക്കായ ജീവിതമാണ് ചിത്രം പറയുന്നത്. ആരെയും ആകർഷിക്കുന്ന രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കി ജീവിക്കുന്ന സാധാരണക്കാർ ഇത്തരം പ്രദേശങ്ങളിലുണ്ട്. അത്തരക്കാരുടെ ഇടയിലെ ഒരു കഥാപാത്രമാണ് രാജേഷ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം ധ്യാൻ ശ്രീനിവാസനാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷെങ് എന്ന ചൈനാക്കാരി ഈ നാട്ടിലെത്തുന്നു.
ഷെങ്ങിൻ്റെ കടന്നുവരവ് ഗ്രാമത്തിൻ്റെ തന്നെ താളം തെറ്റിച്ചു. ഷെങ് ആരാണ്? ഈ നാട്ടിലേക്കുള്ള വരവിൻ്റെ ഉദ്ദേശ്യമെന്ത്? തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ തനി നാടൻ കഥാപാത്രങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നു.
advertisement
ജോണി ആൻ്റണി, ജാഫർ ഇടുക്കി, സുനിൽ ബാബു, ഉഷ, പൊന്നമ്മ ബാബു, റോയ്, ലിജോ, ആലീസ് പോൾ എന്നിവരും പ്രധാന താരങ്ങളാണ്. പുതുമുഖം ദേവിക രമേശാണ് നായിക. കെൻകിസിർദോയാണ് ചൈനാക്കാരിയായി അഭിനയിക്കുന്നത്.
ഗാനങ്ങൾ -അനിൽ ലാൽ, സംഗീതം – സൂരജ് സന്തോഷ്, വർക്കി;
advertisement
ഛായാഗ്രഹണം – സന്തോഷ് അണിമ, എഡിറ്റിംഗ്‌ – രഞ്ജൻ ഏബ്രഹാം,
കലാസംവിധാനം -അസീസ് കതവാരക്കുണ്ട്, മേക്കപ്പ് – അമൽ ചന്ദ്ര, കോസ്റ്റിയൂം ഡിസൈൻ – ശരണ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ് എസ്. നായർ, പ്രൊഡക്ഷൻ മാനേജേഴ്സ് – ആൻ്റണി, അതുൽ; പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.-
വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷെഫ് രായേഷിനൊപ്പം നാടൻ ഹോട്ടലിന്റെ അടുക്കളയിൽ ലുങ്കി മടക്കിക്കുത്തി ഷെഫ് പിള്ള; രസം നിറഞ്ഞ ടീസറുമായി 'ചീനാ ട്രോഫി'
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement