Tenet റിലീസ് ഈ വർഷം ഉണ്ടാകുമോ ? ക്രിസ്റ്റഫർ നോളൻ പറയുന്നു

Last Updated:

നേരത്തേ ജുലൈ 17 നായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്.

ലോക സിനിമാപ്രേമികൾ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം എന്ന് റിലീസ് ആവും? നോളൻ തന്നെ അതിന് മറുപടി നൽകും. നേരത്തേ ജുലൈ 17 നായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം ചിത്രത്തിന്റെ റിലീസ് വൈകിയേക്കുമെന്നാണ് സൂചന.
ഒടിടി റിലീസ് സാധ്യതകളും സിനിമാ ലോകത്തിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ നോളൻ ചിത്രം ബിഗ് സ്ക്രീൻ റിലീസ് വേണമെന്നാണ് ആരാധകരുടെ ആവശ്യം.
കോവിഡ് 19 ഭീഷണി അവസാനിച്ചതിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നാൽ ഉടൻ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ എല്ലാ ജോലികളും പൂർത്തിയാക്കിയതായി നോളൻ പറയുന്നു. തിയേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങിയാൽ ഉടൻ റിലീസ് ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ ഇത്രമാത്രമാണ് പറയാൻ സാധിക്കുകയെന്നും നോളൻ പറയുന്നു.
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]കൃഷ്ണകുചേല കഥ പറയുന്ന ജയറാമിന്റെ സംസ്‌കൃത ചിത്രം 'നമോ'യുടെ ആദ്യ ഗാനം മോഹൻലാൽ പുറത്തിറക്കി [NEWS]
ജോൺ ഡേവിഡ് വാഷിങ്ടൺ ആണ് ടെനറ്റിൽ പ്രധാന വേഷത്തിലെത്തുന്നത്. റോബർട്ട് പാറ്റിൻസണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ഡിംപിൾ കപാഡിയയും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
advertisement
ക്രിസ്റ്റഫർ നോളൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ വെച്ചാണ് ടെനെറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ച് ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. ടൈം ട്രാവലർ ആണ് വിഷയം എന്നാണ് പുതിയ ട്രെയിലറിൽ നിന്നും മനസ്സിലാക്കാവുന്നത്.
വാർണർ ബ്രോസ് ആണ് ടെനെറ്റിന്റെ നിർമാണം. ഡൺകിർക്ക് ആണ് ക്രിസ്റ്റഫർ നോളന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം.
മലയാളം വാർത്തകൾ/ വാർത്ത/Film/
Tenet റിലീസ് ഈ വർഷം ഉണ്ടാകുമോ ? ക്രിസ്റ്റഫർ നോളൻ പറയുന്നു
Next Article
advertisement
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലേക്ക്
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലേക്ക്
  • രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലെത്തുമെന്ന് സൂചന.

  • തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 16ന് തുറക്കും, ഒക്ടോബർ 20ന് രാഷ്ട്രപതി സന്ദർശിക്കും.

  • ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് മേയ് 19ന് ശബരിമല സന്ദർശനം റദ്ദാക്കുകയായിരുന്നു.

View All
advertisement