advertisement

Vani Viswanath | വാണി വിശ്വനാഥിന്റെ മടങ്ങിവരവ് ചിത്രത്തിന് പേരായി; പ്രധാനവേഷത്തിൽ ശ്രീനാഥ് ഭാസി

Last Updated:

വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ

ആസാദി
ആസാദി
വാണി വിശ്വനാഥ് (Vani Viswanath) മടങ്ങിയെത്തുന്ന, ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് പേരായി. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ എന്നതും പ്രത്യേകതയാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പോലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുക.
ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. ‘മാമന്നൻ’ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.
advertisement
ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. ഗാനങ്ങൾ – ഹരി നാരായണൻ, സംഗീതം – വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, എഡിറ്റിങ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ – വിപിൻദാസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ – സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ. -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് – ബി.സി. ക്രിയേറ്റീവ്സ്, ഫോട്ടോ – ഷിജിൻ രാജ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Vani Viswanath | വാണി വിശ്വനാഥിന്റെ മടങ്ങിവരവ് ചിത്രത്തിന് പേരായി; പ്രധാനവേഷത്തിൽ ശ്രീനാഥ് ഭാസി
Next Article
advertisement
ശബരിപാത ബാലരാമപുരത്തേക്ക്; കേരളത്തിലെ മൂന്നാമത്തെ സമാന്തര റെയില്‍വേ ലൈൻ എന്ന് വരും
ശബരിപാത ബാലരാമപുരത്തേക്ക്; കേരളത്തിലെ മൂന്നാമത്തെ സമാന്തര റെയില്‍വേ ലൈൻ എന്ന് വരും
  • അങ്കമാലി-എരുമേലി ശബരി പാത ബാലരാമപുരത്തേക്കു നീട്ടുന്ന പദ്ധതി മൂന്ന് ജില്ലകൾക്ക് ഗുണം ചെയ്യും

  • പാത വിഴിഞ്ഞത്തേക്ക് നീട്ടിയാൽ 26 പുതിയ റെയിൽവേ സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്

  • പദ്ധതി യാഥാർഥ്യമായാൽ കേരളത്തിലെ മൂന്നാമത്തെ സമാന്തര റെയിൽവേ ലൈൻ ശബരി പാതയാകും

View All
advertisement