Leo | ലിയോ: ഒമർ ലുലുവിന്റെ റിവ്യൂ വന്നു; കണ്ണൂർ സ്‌ക്വാഡിന് സ്ക്രീൻ കൊടുക്കണമെന്ന് സംവിധായകൻ
- Published by:user_57
- news18-malayalam
Last Updated:
ഒമർ ലുലുവിന് വിജയ്‌യുടെ 'ലിയോ' ഇഷ്‌ടമായോ? സംവിധായകന്റെ റിവ്യൂ ഇങ്ങനെ
ലോകേഷ് കനകരാജ് (Lokesh Kanakaraj) യൂണിവേഴ്സിലെ ഏറ്റവും പുതിയ ഗ്രഹം കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. പ്രതീക്ഷ എന്തായാലും, നിരാശ ഇല്ലാതെ പലരും തിയേറ്റർ വിട്ടിറങ്ങി എന്നതാണ് പൊതുവിലെ പ്രേക്ഷക പ്രതികരണം. സ്റ്റണ്ട്, പാട്ട്, ഫൈറ്റ്, വൈകാരികത നിറഞ്ഞ രംഗങ്ങൾ എല്ലാം തികഞ്ഞതാണ് ലോ.കി- വിജയ് കൂട്ടുകെട്ടിന്റെ പുത്തൻ ചിത്രം എന്ന് ജനാഭിപ്രായം. ചിത്രത്തിന്റെ ഒറ്റവരി റിവ്യൂവുമായി സംവിധായകൻ ഒമർ ലുലുവും സോഷ്യൽ മീഡിയയിൽ എത്തി.
‘ലിയോ കണ്ടു ഒരു വൺ ടൈം വാച്ചബിൾ മൂവി. കണ്ണൂർ സ്ക്വാഡിന് വീണ്ടും തീയേറ്റർ കൊടുക്കുക ഇല്ലെങ്കിൽ മലയാള സിനിമയോട് തീയറ്റർ ഉടമകൾ ചെയ്യുന്നത് അനീതിയാവും,’ എന്നാണ് ഒമറിന്റെ പ്രതികരണം. അനുകൂലിച്ചും പ്രതികൂലിച്ചും പലരും കമന്റ് ചെയ്യുന്നു.
advertisement
‘നല്ല സമയം’ എന്ന സിനിമയാണ് ഒമർ ലുലുവിന്റെതായി ഏറ്റവും അവസാനം തിയേറ്ററിൽ എത്തിയത്. ഈ ചിത്രം വേണ്ടതിലധികം വിവാദങ്ങളും സൃഷ്‌ടിച്ചിരുന്നു. തിയേറ്ററിൽ നിന്നും ചിത്രം പിൻവലിച്ചിരുന്നു.
Summary: Thalapathy Vijay, Lokesh Kanakaraj movie Leo has hit big screens across the nation. The film is getting better response from audience and Vijay fans alike. However, Malayalam film director Omar Lulu is not much convinced about the film that he would rather ask for more screens for Mammootty movie Kannur Squad
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 19, 2023 6:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Leo | ലിയോ: ഒമർ ലുലുവിന്റെ റിവ്യൂ വന്നു; കണ്ണൂർ സ്‌ക്വാഡിന് സ്ക്രീൻ കൊടുക്കണമെന്ന് സംവിധായകൻ