Sita Ramam | സീതാരാമത്തിന് ഒരു വയസ്സ്; സ്‌പെഷൽ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ

Last Updated:

ഒന്നാം വാർഷികത്തിൽ നായകൻ ദുൽഖർ സൽമാൻ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി

സീതാരാമം
സീതാരാമം
ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവർ അഭിനയിച്ച സീതാ രാമം സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ചിത്രം റിലീസ് ചെയ്തിട്ട് കൃത്യം ഒരു വർഷം പിന്നിടുന്നു. സിനിമ അതിന്റെ ഹൃദ്യമായ സംഗീതം, ശക്തവും ഉത്തേജിപ്പിക്കുന്നതുമായ അഭിനയ പ്രകടനങ്ങളും, കഥാ പശ്ചാത്തലം എന്നിവയാൽ എല്ലാവരുടെയും ഹൃദയത്തിൽ ചേക്കേറി. ഒന്നാം വാർഷികത്തിൽ നായകൻ ദുൽഖർ സൽമാൻ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ഇൻസ്റ്റാഗ്രാമിൽ ദുൽഖർ പങ്കിട്ട കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ: “ഇതിഹാസ ചിത്രത്തിന്റെ ഒന്നാം വാർഷികം. ഓരോ ദിവസവും ഞാൻ ലോകത്തിന്റെ ഏത് ഭാഗത്തേക്ക് പോയാലും, ഈ സിനിമയോടുള്ള സ്നേഹം പങ്കിടുന്ന ആളുകളെ ഞാൻ കണ്ടുമുട്ടുന്നു. ഇതിനു ഭാഷാഭേദമില്ല. ഇത്തരം സിനിമകൾ കണ്ടെത്തുന്നത് തന്നെ ഒരു അനുഗ്രഹമാണ്,” എന്ന് ദുൽഖർ.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

advertisement
ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിന് ദുൽഖർ സൽമാൻ സംവിധായകനോടുള്ള നന്ദി അറിയിച്ചു. “റാമിനെ എനിക്ക് തന്നതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളുടെ അചഞ്ചലമായ അഭിനിവേശത്തിനും വിശ്വാസത്തിനും, ഈ സ്വപ്നം വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരാനുള്ള നിസ്വാർത്ഥ സ്നേഹത്തിനും, നിങ്ങളുടെ ഹൃദയത്തിൽ നിന്നും ഇത് എഴുതിയതിനും, ഇതൊരു ഇതിഹാസ കഥയാക്കാൻ നിങ്ങളുടെ ആത്മാവിനെ നൽകിയതിനും” ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.
Summary: Actor Dulquer Salmaan pens heartfelt note as Sita Ramam turns a year old
മലയാളം വാർത്തകൾ/ വാർത്ത/Film/
Sita Ramam | സീതാരാമത്തിന് ഒരു വയസ്സ്; സ്‌പെഷൽ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement