ബിനീഷ് ബാസ്റ്റിൻ വിവാദം: അനിൽ രാധാകൃഷ്ണമേനോനോട് ഫെഫ്ക വിശദീകരണം തേടും
Last Updated:
വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ
കൊച്ചി: അനിൽ രാധാകൃഷ്ണമേനോനോട് അടിയന്തിരമായി വിശദീകരണം തേടാൻ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനോട് ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേയോട് അനുബന്ധിച്ച പരിപാടിയാണ് വിവാദത്തിന് ഇടയായത്. ബിനീഷ് ബാസ്റ്റിനൊപ്പം സ്റ്റേജ് പങ്കിടാൻ പറ്റില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞിരുന്നു. ഇതോടെ ബിനീഷിനെ തടയാൻ സംഘാടകർ ശ്രമിച്ചു. എന്നാൽ ഇത് വകവെക്കാതെ സ്റ്റേജിൽ കയറിയ ബിനീഷ് ബാസ്റ്റിൻ കുത്തിയിരുന്ന പ്രതിഷേധിച്ചു.
തനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ അവഹേളനം നേരിട്ട ദിവസമാണിതെന്നായിരുന്നു ബിനീഷ് എഴുതി തയ്യാറാക്കിയ കുറിപ്പിൽ വ്യക്തമാക്കിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 01, 2019 9:53 AM IST









