Salim Kumar | റിട്ടയേഡ് സ്കൂൾ അധ്യാപകനായ രഘുനാഥന്റെ യാത്ര; സലിം കുമാർ ചിത്രം 'ആ മുഖങ്ങൾ'

Last Updated:

'ആ മുഖങ്ങൾ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ആ മുഖങ്ങൾ
ആ മുഖങ്ങൾ
സലിം കുമാർ (Salim Kumar), രാജീവ് രാജൻ, ജയശങ്കർ, സന്തോഷ് കീഴാറ്റൂർ, ജിതിൻ പാറമേൽ, റോഷ്ന കിച്ചു, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിന്റോ തെക്കിനിയത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആ മുഖങ്ങൾ’ (Aa Mukhangal) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു മനുഷ്യന്റെ വിജയത്തിനും പരാജയത്തിനും പുറകിൽ ചില മുഖങ്ങൾ ഉണ്ടായിരിക്കും. ആ മുഖങ്ങളെ തേടി റിട്ടേർഡ് സ്കൂൾ അധ്യാപകനായ രഘുനാഥന്റെ സംഭവ ബഹുലമായ യാത്രയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
വിഷ്ണു മേനോൻ, ജിതിൻ പാറമേൽ, ധീരജ് മേനോൻ, റിന്റോ ആന്റോ, രഞ്ജിത് ശങ്കർ, ജിന്റോ തെക്കിനിയത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ആ മുഖങ്ങൾ’ ബിഗ് ഗ്യാലറി ഫിലിംസിന്റെ ബാനറിൽ ജെ.ആർ.ജെ. അവതരിപ്പിക്കുന്നു.
പവി കെ. പവൻ, ആർ.ആർ. വിഷ്ണു, അൻസൂർ പി.എം., ഡെനിൻ സെബി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഹരിത ഹരിബാബു എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു.
advertisement
എഡിറ്റർ- ഏകലവ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, കല- അരുൺ പി. അർജ്ജുൻ, മേക്കപ്പ്- ഷൈൻ നീലൻക്കര, മനു കെ.എസ്., വസ്ത്രാലങ്കാരം- അക്ഷയ പ്രേമാനന്ദ്, സ്റ്റിൽസ്- ലിബസ് അലോൻസോ, അസോസിയേറ്റ് ഡയറക്ടർ- നിധീഷ് ഇരട്ടി, രാജീവ് രാജൻ, ജിതിൻ പാറമേൽ, ശ്യാം കല്ലുങ്കൽ, ഡി ഐ- ലിജു പ്രഭാകർ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
Summary: First look poster from the movie ‘Aa Mukhangal’ starring Salim Kumar and others
മലയാളം വാർത്തകൾ/ വാർത്ത/Film/
Salim Kumar | റിട്ടയേഡ് സ്കൂൾ അധ്യാപകനായ രഘുനാഥന്റെ യാത്ര; സലിം കുമാർ ചിത്രം 'ആ മുഖങ്ങൾ'
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement