ഫസ്റ്റ് പേജ് എന്റെർടെയ്ൻന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചു ശരത് ജി. മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന 'കർണൻ, നെപ്പോളിയൻ, ഭഗത് സിംഗിലെ' ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എന്തിനാണെന്റെ ചെന്താമരേ... എന്നു തുടങ്ങുന്ന പ്രണയഗാനം രചിച്ചിരിക്കുന്നത് ബി. കെ. ഹരിനാരായണനാണ്. രഞ്ജിൻ രാജിന്റേതാണ് സംഗീതം. രഞ്ജിൻ രാജ് ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.
മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം പ്രമുഖ ചലച്ചിത്ര താരങ്ങളായ ജയസൂര്യ, നിവിൻ പോളി, ടോവിനോ തോമസ്, മഞ്ജു വാര്യർ, മിയ ജോർജ്, അജു വർഗീസ് തുടങ്ങി നിരവധി പേർ തങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം വൈറലായ ഈ വീഡിയോ ഗാനത്തിന്റെ കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത് ഇംതിയാസ് അബൂബക്കറാണ്.
ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യ വേഷത്തിലെത്തുന്ന 'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിനായി' ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. എഡിറ്റർ റെക്‌സൺ ജോസഫ്. ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി. കെ. ഹരിനാരായണന്റെ രചനയിൽ ഉണ്ണി മേനോൻ ആലപിച്ച കാതോർത്തു കാതോർത്തു... എന്ന ഗാനവും, റഫീക് അഹമ്മദിന്റെ രചനയിൽ കെ. എസ്. ഹരിശങ്കർ പാടിയ സായാഹ്ന തീരങ്ങളിൽ... എന്നുതുടങ്ങുന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞവയാണ്.
ഗായകരായ സിയാ ഉൾ ഹഖും കണ്ണൂർ ഷരീഫും കർണൻ നെപ്പോളിയൻ ഭഗത് സിംഗിനായി പാടിയിട്ടുണ്ട്. ചിത്രത്തിനായി അജീഷ് ദാസനും ശരത് ജി. മോഹനും വരികളെഴുതിയിട്ടുണ്ട്. സെൻസറിംഗ് പൂർത്തിയായ 'കർണൻ നെപ്പോളിയൻ ഭഗത് സിംഗ്' പ്രദർശനത്തിനായി തയ്യാറെടുക്കുകയാണ്. പി ആർ ഒ - ആതിര ദിൽജിത്ത്, വാഴൂർ ജോസ്.
Also read: ചികിത്സ മുഖ്യം ബിഗിലേ; വേദന മറക്കാൻ വിജയ് ചിത്രം കാണിച്ചു; ഇഷ്ട താരത്തിന്റെ സിനിമ 10 വയസ്സുകാരന്റെ ജീവൻ രക്ഷിച്ചുഅപകടത്തിൽപ്പെട്ട ചെന്നൈയിലെ മൈലാപൂർ സ്വദേശിയായ പത്ത് വയസ്സുകാരനെ ഡോക്ടർമാർ ചികിത്സക്ക് വിധേയമാക്കിയത് അവന്റെ ഇഷ്ട സിനിമയായ 'ബിഗിൽ' കാണിച്ചുകൊണ്ട്. ശുശ്രൂഷ സമയത്ത് വേദന മറക്കാൻ വേണ്ടിയാണ് വിജയ് അഭിനയിച്ച സിനിമ കാണിച്ചുകൊടുത്തതെന്ന് ഡോക്ടർമാർ പറയുന്നു.
മുറിവ് തുന്നുന്നതിന് മുന്പ് കുത്തിവെപ്പെടുക്കണമെന്ന് ഡോകടർമാർ ആവശ്യപ്പെട്ടു. എന്നാൽ പേടി കാരണം ഇഞ്ചക്ഷൻ സ്വീകരിക്കാൻ ശശിവരൻ തയ്യാറായില്ല. ഡോക്ടർമാർ എത്ര ശ്രമിച്ചിട്ടും ശശിവരൻ കൂട്ടാക്കിയില്ല.
എന്നാൽ ആശുപത്രിയിൽ രാത്രി സമയത്ത് ഡ്യൂട്ടി ചെയ്യുന്ന വളണ്ടിയറായ ജിന്ന എന്ന വ്യക്തിയാണ് ഒടുവിൽ ശശിവരനെ പറഞ്ഞ് മയക്കിയത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ജിന്നയുടെ ചോദ്യത്തിന് ശശിവരന്റെ മറുപടിയിങ്ങനെയായിരുന്നു, “എനിക്ക് സിനിമാ താരം വിജയെ ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്." വിജയ്യെ കുറിച്ച് സംസാരിക്കുമ്പോൾ ശശിവരൻ വേദന മറന്ന് നിർത്താതെ സംസാരിക്കുന്നത് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഇതേതുടർന്ന് ജിന്ന തന്റെ ഫോണിൽ വിജയുടെ 'ബിഗിൽ' കാണിച്ചു കൊടുക്കുകയായിരുന്നു. അത്ഭുകരമെന്നോളം ശുശ്രൂശ നടപടികൾ തുടർന്നു കൊണ്ടിരിക്കെ ശശിവരൻ സിനിമ കണ്ടുകൊണ്ടേയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.