സെക്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ നാണിക്കുന്നതെന്തിന്? നടി പയൽ രജപുത് ചോദിക്കുന്നു

Last Updated:

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർഡിഎക്സ് ലവ് ടീസർ ഇതിനോടകം ഏറെ ചർച്ചയായിരുന്നു.

പത്ത് പേരുടെ മുന്നിൽ 'സെക്സ്' എന്ന പദം ഉപയോഗിക്കാൻ പലരും ലജ്ജിക്കുകയാണെന്ന് നടി പയൽ രജപുത്. ലൈംഗികത വിഷയമാകുന്ന തെലുങ്ക് ചിത്രം ആർഡിഎക്സ് ലവിൽ പ്രധാന കഥാപാത്രത്തെയാണ് പയൽ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുമ്പുതന്നെ ലൈംഗികതയുടെ അതിപ്രസരം എന്ന വിമർശനം നേരിട്ട ഈ ചിത്രം ഒക്ടോബർ 11നാണ് തിയറ്ററുകളിൽ എത്തുന്നത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർഡിഎക്സ് ലവ് ടീസർ ഇതിനോടകം ഏറെ ചർച്ചയായിരുന്നു.
ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് പയൽ അവതരിപ്പിക്കുന്നത്. ലൈംഗികതയ്ക്ക് അമിതപ്രാധാന്യമുണ്ടെന്ന് അറിഞ്ഞിട്ടും ധീരമായ കഥാപാത്രം ചെയ്യാൻ പയൽ തയ്യാറാകുകയായിരുന്നു. സംവിധായകന്‍റെ ഭാഗത്തുനിന്ന് നല്ല പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും പയൽ രജപുത് പറയുന്നു. ശങ്കർ ഭാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർഡിഎക്സ് ലവ്. നിരവധി സ്ത്രീ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണിത്. പ്രത്യേകിച്ചും പെൺകുട്ടികളുടെ ലൈംഗികത ചിത്രം വരച്ചുകാട്ടുന്നു.
കോണ്ടം പരസ്യമാണോ എന്ന് പ്രേക്ഷകർ ചോദിച്ച ചിത്രം ആർ.ഡി.എക്സ്. റിലീസ് ആവുന്നു
ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്ന് പയൽ രജപുത് പറയുന്നു. ലൈംഗികതയെക്കുറിച്ച് പറയാൻ മിക്കവരും ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യാറുണ്ട്. എന്നാൽ ഈ രീതി പൊളിച്ചെഴുതുന്ന ചിത്രമാണ് ആർഡിഎക്സ് ലവ്. ലൈംഗികതയെക്കുറിച്ചും ലൈംഗികബന്ധത്തിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചിത്രത്തിൽ തുറന്നുപറയുന്നുണ്ട്. ചിത്രത്തിൽ ബോക്സോഫീസിൽ വൻ വിജയമായി മാറുമെന്ന് കരുതുന്നതായും പയൽ രജപുത് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
സെക്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ നാണിക്കുന്നതെന്തിന്? നടി പയൽ രജപുത് ചോദിക്കുന്നു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement