Phoenix | ഒകെ പാക്കപ്പ്; മിഥുൻ മാനുവലിന്റെ പുതിയ ചിത്രം 'ഫീനിക്സ്' ചിത്രീകരണം പൂർത്തിയായി

Last Updated:

മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതീക്ഷ

ഫീനിക്സ്
ഫീനിക്സ്
’21 ഗ്രാംസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ‘ഫീനിക്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ‘ഫീനിക്സ്’ന്റേതായി റിലീസ് ചെയ്തിട്ടുള്ള ടൈറ്റിൽ ലൂക്ക് പോസ്റ്റർ നേരത്തെ ഇറങ്ങിയിരുന്നു. ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത് കണ്ണൂർ, തലശ്ശേരി, മാഹി പ്രദേശങ്ങളിലായിരുന്നു.
‘ഫീനിക്‌സിൽ’ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘അഞ്ചാം പാതിരാ’യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതീക്ഷ. അതിന് ആക്കം കൂട്ടുന്ന രീതിയിലാണ് രീതിയിൽ ഒരു നിഗൂഢത ജനിപ്പിക്കുന്ന ‘ഫീനിക്സ്’ എന്ന് പേരിട്ടു കൊണ്ട് ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്.
advertisement
‘ഫീനിക്സിന്റെ’ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസ്. പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, എഡിറ്റർ- നിതീഷ് കെ. ടി. ആർ., കഥ- വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറകാട്ടിരി, ഗാനരചന- വിനായക് ശശികുമാർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്യൂം- ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ്- രാഹുൽ ആർ. ശർമ്മ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്; സ്റ്റിൽസ്- റിച്ചാർഡ് ആന്റണി, മാർക്കറ്റിങ്- ഒബ്സ്ക്യുറ, പരസ്യകല- യെല്ലോടൂത്ത്.
advertisement
Summary: Phoenix, the Malayalam movie scripted by Midhun Manuel Thomas, wrapped up shooting. Vishnu Bharathan is directing the film touted as a vintage horror drama, a least explored territory in Malayalam cinema
മലയാളം വാർത്തകൾ/ വാർത്ത/Film/
Phoenix | ഒകെ പാക്കപ്പ്; മിഥുൻ മാനുവലിന്റെ പുതിയ ചിത്രം 'ഫീനിക്സ്' ചിത്രീകരണം പൂർത്തിയായി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement