Vazha | 'വാഴ'യുമായി 'ജയ ജയ ജയ ജയ ഹേ' സംവിധായകൻ വിപിൻ ദാസ്; ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്ന് കുറിപ്പ്

Last Updated:

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന 'വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുട ആരംഭിച്ചു

വാഴ
വാഴ
‘ജയ ജയ ജയ ജയ ഹേ’ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു. ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ (Vazha: Biopic of a Billion Boys) എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ് രചന നിർവ്വഹിച്ചിരിക്കുന്നത്.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ‘വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുട ആരംഭിച്ചു. സംവിധായകൻ വിഷ്ണു മോഹൻ, നടൻ ദേവ് മോഹൻ എന്നിവർ ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചിപ്പോൾ വിപിൻ ദാസ് ഫസ്റ്റ് ക്ലാപ്പടിച്ചു.
advertisement
വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസ് ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന വാഴ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു.
സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ – കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, കല- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂസ്-അശ്വതി ജയകുമാർ, സ്റ്റിൽസ്- അമൽ ജെയിംസ്, പരസ്യകല- യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ- @സാർക്കാസനം, സൗണ്ട്- എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾറ്റൻറ്: വിപിൻ കുമാർ,
advertisement
പി.ആർ.ഒ. – എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Vazha | 'വാഴ'യുമായി 'ജയ ജയ ജയ ജയ ഹേ' സംവിധായകൻ വിപിൻ ദാസ്; ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്ന് കുറിപ്പ്
Next Article
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement