ദുൽഖറിന് നായിക കല്യാണി പ്രിയദർശൻ

Last Updated:
ദുൽഖർ സൽമാൻറെ പുതിയ തമിഴ് ചിത്രം വാനിൽ കല്യാണി പ്രിയദർശൻ നായിക. ചിത്രത്തിന്റെ പൂജ കഴിഞ്ഞതിനു തൊട്ട് പിന്നാലെയാണ് നായിക കല്യാണിയെന്ന വാർത്തയും പുറത്തു വരുന്നത്. വാൻ കല്യാണിയുടെ ആദ്യ തമിഴ് ചിത്രമാവും. നിലവിൽ ചിത്രീകരണം നടക്കുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് പ്രിയദർശൻ-ലിസ്സി ദമ്പതികളുടെ പുത്രിയായ കല്യാണി.
മറ്റൊരു നായികയായി കൃതി ഖർബന്ദ എത്തും. ജി.വി. പ്രകാശിന്റെ ബ്രൂസ് ലിയിലൂടെ തമിഴിൽ അരങ്ങേറിയ ആളാണ് കൃതി. ദുൽഖറിന്റെ കാമുകിയുടെ വേഷം കൃതിക്കെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുൽഖറിന്റെ ഹിന്ദി ചിത്രം കർവാനിൽ കൃതിയും വേഷമിട്ടിരുന്നു. മൂന്നു നായികമാരുള്ള ചിത്രത്തിൽ മൂന്നാമത്തെയാളെ ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. സംവിധാനം ആർ. കാർത്തിക്.
യാത്രയാകും പ്രധാന പ്രമേയം. പ്രണയത്തിനും ഇമോഷനും പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ്. ചെന്നൈയിൽ തുടങ്ങി കൊൽക്കത്ത വരെ നീളുന്ന യാത്രയാണ് പ്രമേയം. ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കും. തെരി, കത്തി, രാജ റാണി എന്നിവയുടെ ക്യാമറ കൈകാര്യം ചെയ്ത ജോർജ് സി. വില്യംസാണ് ഛായാഗ്രഹണം. ഒരു എമണ്ടൻ പ്രേമകഥയാണ് ദുൽഖറിന്റെ നിലവിൽ ചിത്രീകരണം നടക്കുന്ന മലയാള ചിത്രം.,
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ദുൽഖറിന് നായിക കല്യാണി പ്രിയദർശൻ
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement