advertisement

Kaaliyan | 'കാളിയൻ' സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബസ്‌റൂർ

Last Updated:

സിനിമയിൽ എട്ടുവർഷത്തെ പരിചയസമ്പത്തുള്ള രവി, കെ.ജി.എഫ്. ചാപ്റ്റർ 1, ചാപ്റ്റർ 2 സിനിമകൾക്ക് സംഗീതമൊരുക്കിയിരുന്നു

പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രം
പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രം
പൃഥ്വിരാജ് (Prithviraj) നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം 'കാളിയനിലേക്ക്' (Kaaliyan) കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബസ്‌റൂറും (Ravi Basrur). നായകനും അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. സിനിമയിൽ എട്ടുവർഷത്തെ പരിചയസമ്പത്തുള്ള രവി, കെ.ജി.എഫ്. ചാപ്റ്റർ 1, ചാപ്റ്റർ 2 സിനിമകൾക്ക് സംഗീതമൊരുക്കിയിരുന്നു. 'സലാർ' എന്ന ബിഗ് ബജറ്റ് സിനിമയുടെ സംഗീതവും രവിയുടേതാണ്. എസ്. മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയൻ' രാജീവ് നായർ നിർമ്മിക്കുന്നു.
വേണാട് രാജ്യത്തിന്റെ പടനായകൻ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനും പോരാളിയുമായ ധീരന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. 1700കളിലെ വേണാട്ടിൽ നിന്നുള്ള ഉഗ്ര യോദ്ധാക്കളുടെ കഥയാണ് ‘കാളിയൻ’ പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പോരാടുന്ന യോദ്ധാവിന്റെ ദൗത്യം വഹിക്കുന്നു. “കാളിയൻ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കൻ നാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമാണിത്. ഇരവിക്കുട്ടി പിള്ളയുടെ വീരഗാഥകൾ തെക്കൻ പാട്ടുകളിൽ വാഴ്ത്തപ്പെട്ടിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ വേണാട് സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലൊന്നാണിത്,” സംവിധായകൻ മഹേഷ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തി.
advertisement
advertisement
ബാഹുബലിയിലെ 'കട്ടപ്പ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സത്യരാജ് സിനിമയുടെ ഭാഗമാകുമെന്നു തുടക്കം മുതൽ സൂചനയുണ്ടായിരുന്നു. ഇതിൽ മാറ്റമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
റിപ്പോർട്ടുകൾ പ്രകാരം ഒന്നിലധികം ഷൂട്ടിംഗ് ലൊക്കേഷനുകളും വിഷ്വൽ ഇഫക്റ്റുകളുടെ പ്രയോഗവും ഉപയോഗിച്ച് ചിത്രം വലിയ തോതിലാണ് നിർമ്മിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കും.
2018ൽ ചിത്രത്തിന്റെ രസകരമായ ഫസ്റ്റ് ലുക്ക് ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി. ശേഷം ലൊക്കേഷൻ നിരീക്ഷണത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായി അപ്ഡേറ്റ് വന്നു. എന്നാൽ കോവിഡ് പാൻഡെമിക് ഏൽപ്പിച്ച ആഘാതങ്ങളെത്തുടർന്നു സിനിമ വൈകി. ഇതിനിടയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ റിലീസ് ചെയ്തിരുന്നു.
advertisement
ഈ വർഷം ഒക്ടോബർ, നവംബർ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 'ആടുജീവിതം' പൂർത്തിയാക്കിയ പൃഥ്വിരാജ്, നിലവിൽ 'കാപ്പ' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അതിനു പിന്നാലെയെത്തുക 'കാളിയൻ' ആവും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'L2 എമ്പുരാൻ' മറ്റൊരു ചിത്രമാണ്.
Summary: KGF music director Ravi Basrur to weave tunes for the most-anticipated historical thriller 'Kaaliyan' starring Prithviraj. The movie has been on hold ever since it was announced. It is supposed to gather steam in 2022. Kaaliyan is directed by S. Mahesh and produced by Rajeev Nair
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaaliyan | 'കാളിയൻ' സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബസ്‌റൂർ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement