DilBechara|കാണുന്നത് കഠിനം....പക്ഷെ, എങ്ങനെ കാണാതിരിക്കാനാവും; ഹൃദയം തകർന്ന് കൃതി സനോൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
#DilBechara എന്ന ഹാഷ് ടാഗോടെയാണ് കൃതിയുടെ ട്വീറ്റ്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ഉൾക്കൊള്ളാൻ ആരാധകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സുശാന്ത് അവസാനമായി അഭിനയിച്ച 'ദിൽബേച്ചാര'യുടെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. സുശാന്തിനോടുള്ള സ്നേഹം തെളിയിക്കുന്ന പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന ട്രെയിലർ എന്ന നേട്ടമാണ് ഇത് സ്വന്തമാക്കിയത്.
സുശാന്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായ നടി കൃതി സനോന്‍ ട്രെയിലർ പങ്കുവെച്ചിരിക്കുകയാണ്. സുശാന്ത് അടുത്തില്ലാത്തതിന്റെ വേദനയോടെയാണ് കൃതി ട്രെയിലർ പങ്കുവെച്ചത്.
'ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷെ കാണാതിരിക്കാൻ എനിക്കെങ്ങനെ സാധിക്കും' എന്ന കുറിപ്പോടെയാണ് കൃതി ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. #DilBechara എന്ന ഹാഷ് ടാഗോടെയാണ് കൃതിയുടെ ട്വീറ്റ്. ഒപ്പം തകർന്ന ഹൃദയത്തിന്റെ ചിഹ്നവും കൃതി നൽകിയിട്ടുണ്ട്.
#DilBechara ❤️❤️
Its gonna be really hard to watch this one.. but how can i not? 💔#Sushant @CastingChhabra @sanjanasanghi96 #SushantSinghRajput
Trailer : https://t.co/xPbMXO9YcG
— Kriti Sanon (@kritisanon) July 6, 2020
advertisement
സുശാന്തിന്റെ മരണത്തിനു പിന്നാലെ കൃതി സനോൻ ഹൃദയ ഭേദകമായ പോസ്റ്റ് പങ്കുവെച്ചിരുന്നു. ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം സുശാന്തിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അത് തന്നെ പൂർണമായും തകർത്തു കളഞ്ഞെന്നായിരുന്നു കൃതി പോസ്റ്റിൽ വ്യക്തമാക്കിയത്.
advertisement
[NEWS]Covid19|സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് കോവിഡ്
[NEWS]
ഇന്നലെ വൈകിട്ടാണ് 'ദിൽ ബേച്ചാര'യുടെ ട്രെയിലർ പുറത്തിറങ്ങിയത്. ലോകത്തെമ്പാടുമുള്ള ആരാധകർ ഇതിനകം ട്രെയിലർ ഏറ്റെടുത്തു കഴിഞ്ഞു. റിലീസായി 17 മണിക്കൂറിനുള്ളിൽ 4.5 മില്യൺ ലൈക്കാണ് ഇതുവരെ ട്രെയിലറിന് ലഭിച്ചത്. അവഞ്ചേഴ്സ് എൻഡ്ഗെയിം ട്രെയിലറിനെ പിന്നിലാക്കിയിരിക്കുകയാണ് ഇത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2020 7:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
DilBechara|കാണുന്നത് കഠിനം....പക്ഷെ, എങ്ങനെ കാണാതിരിക്കാനാവും; ഹൃദയം തകർന്ന് കൃതി സനോൻ