നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19|സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് കോവിഡ്

  Covid19|സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് കോവിഡ്

  ഈ മാസം ഒന്നിനാണ് ഇയാൾ സുഹൃത്തിനൊപ്പം നാട്ടിലെത്തിയത്. സുഹൃത്തിനൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പുത്തൂരിനു സമീപം തേവലപ്പുറത്തു ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയവെ മരിച്ച തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജിനാണ് ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

   കൂടുതൽ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഈ മാസം ഒന്നിനാണ് ഇയാൾ സുഹൃത്തിനൊപ്പം നാട്ടിലെത്തിയത്. സുഹൃത്തിനൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

   TRENDING:GOOD NEWS | കോവിഡ് 19ൽ നിന്ന് രോഗമുക്തി നേടിയവരെ കെട്ടിപ്പിടിച്ച് ഒരു ഡോക്ടർ
   [NEWS]
   'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്, സത്യം ജയിക്കും'; സോളാർ അഴിമതി ആരോപണ കാലത്തെ കുറിച്ച് ഉമ്മൻ ചാണ്ടി
   [NEWS]
   മരിക്കും മുമ്പ് തെളിവ് കൈയ്യിൽ കുറിച്ചു; പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ
   [NEWS]

   ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥകള്‍ തുടങ്ങി. ഇന്ന് രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് സ്രവപരിശോധനയ്ക്കായി കൊണ്ടുപോവാനിരിക്കെയാണ് പുലർച്ചെ മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സുഹൃത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

   കൊല്ലം ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്.  ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 28 ആയി.
   Published by:Gowthamy GG
   First published:
   )}