Maharani movie | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്; 'മഹാറാണി' നവംബറിൽ

Last Updated:

മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത

മഹാറാണി
മഹാറാണി
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഹാറാണി’ (Maharani movie). നവംബർ 24ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും.
എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം. ബാദുഷയാണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥനാണ്.
advertisement
കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് ‘മഹാറാണി’ എന്ന് അണിയറപ്രവർത്തകർ. എഡിറ്റർ- നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, പി.ആർ.ഒ. – പി. ശിവപ്രസാദ്, ആതിര ദിൽജിത്ത്, സൗണ്ട് മിക്സിങ് – എം.ആർ. രാജാകൃഷ്ണൻ, സ്റ്റിൽസ് – അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Maharani movie | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്; 'മഹാറാണി' നവംബറിൽ
Next Article
advertisement
പഞ്ചാബിലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായത്തിനായി 10  ഇന പരിപാടിയുമായി റിലയന്‍സ്‌
പഞ്ചാബിലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായത്തിനായി 10 ഇന പരിപാടിയുമായി റിലയന്‍സ്‌
  • പ്രളയബാധിത പഞ്ചാബിലെ അമൃത്സര്‍, സുല്‍ത്താന്‍പൂര്‍ ലോധി എന്നിവിടങ്ങളിലെ 10,000 കുടുംബങ്ങള്‍ക്ക് സഹായം.

  • പഞ്ചാബിലെ പ്രളയ ദുരിതബാധിതര്‍ക്ക് പോഷകാഹാരം, താമസസൗകര്യം, പൊതുജനാരോഗ്യം എന്നിവ ഒരുക്കുന്നു.

  • വൃദ്ധരും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും നയിക്കുന്ന കുടുംബങ്ങള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകളും വൗച്ചറുകളും.

View All
advertisement